ഷാരൂഖിനൊപ്പം കൊല്‍ക്കത്തയുടെ മത്സരം കണ്ടാല്‍ ശരിയാകില്ല; കാരണം വ്യക്തമാക്കി കെകെആര്‍ സഹ ഉടമ ജൂഹി ചൗള

Published : Apr 04, 2024, 05:59 PM IST
ഷാരൂഖിനൊപ്പം കൊല്‍ക്കത്തയുടെ മത്സരം കണ്ടാല്‍ ശരിയാകില്ല; കാരണം വ്യക്തമാക്കി കെകെആര്‍ സഹ ഉടമ ജൂഹി ചൗള

Synopsis

ഷാരൂഖിനൊപ്പം താന്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാറില്ലെന്നും അതിനുള്ള കാരണവും പറയുകയാണ് ജൂഹി ചൗള. 

മുംബൈ: ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്‍റെ ഉടമയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഷാരൂഖിനൊപ്പം തന്നെ നടി ജൂഹി ചൗളയും അവരുടെ ഭര്‍ത്താവും വ്യവസായിയുമായ  ജയ് മേത്തയ്ക്കും കെകെആറിൻ്റെ സഹ ഉടമകളാണ്. ഷാരൂഖിനൊപ്പം താന്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാറില്ലെന്നും അതിനുള്ള കാരണവും പറയുകയാണ് ജൂഹി ചൗള. 

തങ്ങളുടെ ടീം മോശം പ്രകടനം നടത്തുമ്പോൾ ആ ദേഷ്യം എന്നോട് ഷാരൂഖ് പ്രകടിപ്പിക്കുന്നതിനാല്‍ ഒപ്പം മത്സരം കാണുന്നത് നല്ലതല്ലെന്നാണ് ജൂഹി പറയുന്നത്. മുംബൈയിൽ നടന്ന റൂട്ട്‌സ് 2 റൂട്ട്‌സ് പരിപാടിയിൽ പങ്കെടുക്കവെയാണ്  ഐഎഎൻഎസ് വാര്‍ത്ത ഏജന്‍സിയോട് ജൂഹി ഇത് പറഞ്ഞത്. 

"ഐപിഎൽ എല്ലായ്പ്പോഴും ആവേശമാണ്.ഞങ്ങളുടെ ടീം കളിക്കുമ്പോള്‍ ഞങ്ങളെല്ലാം ടിവിക്ക് മുന്നില്‍ കാണും. അവരെ കാണുന്നത് നല്ലതാണെങ്കിലും ഞങ്ങളെല്ലാം വളരെ ടെൻഷനില്‍ ആയിരിക്കും. ഷാരൂഖിനൊപ്പം ഒരു മത്സരം കാണുന്നത് നല്ലതല്ല കാരണം ഞങ്ങളുടെ ടീം മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ അവൻ എന്നോട് ദേഷ്യം പ്രകടിപ്പിക്കും. അത് എന്നോട് പറയരുത്, ടീമിനോട് പറയണമെന്ന് ഞാൻ അവനോട് പറയും.അതിനാല്‍ ഒന്നിച്ച് കണ്ടാല്‍ ഞങ്ങള്‍ അത്ര സുഖത്തില്‍ അല്ല. ഒട്ടുമിക്ക ഉടമകൾക്കും ഇത് ബാധകമാണെന്ന് തോന്നുന്നു. സ്വന്തം ടീം കളിക്കുന്ന സമയം അവരെല്ലാം ടെന്‍ഷന്‍ അടിക്കുന്നത് കാണാം" - ജൂഹി പറഞ്ഞു. 

കെകെആര്‍ ഉടമയായിട്ടും കൊല്‍ക്കത്ത മത്സരങ്ങളില്‍ കാണാത്തത് എന്താണ് എന്ന ചോദ്യത്തിനായിരുന്നു ജൂഹിയുടെ മറുപടി. അതേ സമയം  ഐപിഎൽ 2024ൽ മികച്ച തുടക്കമാണ് കെകെആറിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെ വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ കൂറ്റന്‍ സ്കോറിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. അതേ സമയം 2008 മുതല്‍ കൊല്‍ക്കത്ത ടീമില്‍ ഷാരൂഖിന്‍റെ പാര്‍ട്ണറാണ് ജൂഹിയും ഭര്‍ത്താവും. 

'നമിച്ചു പൊന്നേ'...മൂക്കുംകുത്തി വീണിട്ടും അഭിനന്ദിച്ച് ആന്ദ്രേ റസല്‍; 35ലും മിന്നലായി ഇശാന്ത് ശർമ്മ- വീഡിയോ

24 ലക്ഷം രൂപ! കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ കനത്ത പിഴ; തലയില്‍ കൈവെച്ച് റിഷഭ് പന്ത്
 

PREV
Read more Articles on
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്