ദേവര അത്ഭുതമാകും, ജൂനിയര്‍ എൻടിആറിന്റെ സംവിധായകനും ഞെട്ടിക്കുന്ന പ്രതിഫലം, തുക പുറത്ത്

Published : Sep 17, 2024, 06:15 PM IST
ദേവര അത്ഭുതമാകും, ജൂനിയര്‍ എൻടിആറിന്റെ സംവിധായകനും ഞെട്ടിക്കുന്ന പ്രതിഫലം, തുക പുറത്ത്

Synopsis

നായകൻമാരെയും അത്ഭുതപ്പെടുത്തുന്ന പ്രതിഫലമാണ് ഹിറ്റ് സംവിധായകന് ലഭിക്കുക.

ജൂനിയര്‍ എൻടിആര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദേവര. സംവിധാനം കൊരടാല ശിവയാണ് നിര്‍വഹിക്കുന്നത്. കൊരടാല ശിവയുടെ പ്രതിഫലം പുറത്തായിരിക്കുകയാണ്. കൊരടാല ശിവയ്‍ക്ക് ഏകദേശം 30 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.

സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. വൻ പ്രതീക്ഷയാണ് ദേവര. ദേവരയുടെ റിലീസ് സെപ്‍തംബര്‍ 27നാണ്. ഇതിനകം അമേരിക്കയില്‍ പ്രീമിയറിന് 30000 ടിക്കറ്റുകള്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. ബുക്കിംഗ് അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് തുടങ്ങിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഏകദേശം ദേവര ഒമ്പത് കോടിയോളം മുൻകൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: ഇതെങ്ങനെ സംഭവിച്ചു?, ആസിഫിന്റെയും ടൊവിനോയുടെയും സിനിമയിലെ നായകൻമാരുടെ ആ സാമ്യത ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍