Kerala State Film Awards 2022 : എന്തുകൊണ്ട് ബിജു മേനോനും ജോജുവും മികച്ച നടനായി ? ജൂറി പറയുന്നു

Published : May 27, 2022, 05:16 PM IST
Kerala State Film Awards 2022 : എന്തുകൊണ്ട് ബിജു മേനോനും ജോജുവും മികച്ച നടനായി ? ജൂറി പറയുന്നു

Synopsis

ഇത്തവണ രണ്ട് താരങ്ങളാണ് മികച്ച നടനുള്ള പുരസ്കാരം പങ്കിടുന്നത്.

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (Kerala State Film Awards 2022) പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ രണ്ട് താരങ്ങളാണ് മികച്ച നടനുള്ള പുരസ്കാരങ്ങൾ പങ്കിടുന്നത്(Kerala State Film Awards 2022 best actor). ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ​ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലൂടെ ജോജുവുമാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

ഇരുവരുടെയും അഭിനയത്തെ കുറിച്ച് ജൂറി പറയുന്നത് ഇങ്ങനെ, പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവ് എന്നാണ് ബിജു മേനോന്റെ അഭിനയത്തെ കുറിച്ച് ജൂറി വിലയിരുത്തിയത്. 

Kerala State Film Awards 2022 : മികച്ച നടൻ ബിജു മേനോൻ, ജോജു ജോർജ്, നടി രേവതി; മികച്ച സംവിധായൻ ദിലീഷ് പോത്തൻ

വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തരത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജുവിനെ നടനായി തെരഞ്ഞെടുത്തതെന്നും ജൂറി വിലയിരുന്നു. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ