'ആ ചിത്രം മോദിയുടെ കുട്ടിക്കാലത്തെക്കുറിച്ചായിരുന്നോ, എനിക്കറിയില്ലായിരുന്നു'

By Web TeamFirst Published Aug 9, 2019, 8:00 PM IST
Highlights

മംഗേഷ് ഹഡാവാലെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. നിര്‍മ്മാണവും അദ്ദേഹം തന്നെ.
 

ഇന്ന് പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കുടുംബമൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് 'ചലോ ജീതേ ഹേ' എന്ന ചിത്രത്തിനാണ്. കഥേതര വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ച, 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുട്ടിക്കാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമയാണ്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അക്കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു കഥേതര വിഭാഗം ജൂറി അധ്യക്ഷന്റെ മറുപടി. 

കഥേതര വിഭാഗം ജൂറി അധ്യക്ഷന്‍ എ എസ് കനലിന്റെ മറുപടി ഇങ്ങനെ. 'എനിക്ക് അതേക്കുറിച്ച് അറിയില്ല. ഞാന്‍ ആ സിനിമ കണ്ടു. അക്കാര്യം (നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തെക്കുറിച്ചാണ് ആ ചിത്രമെന്ന്) ഞാന്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണോ ആ ചിത്രമെന്ന് ഇപ്പോഴും എനിക്ക് അറിയില്ല.'

മംഗേഷ് ഹഡാവാലെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. നിര്‍മ്മാണവും അദ്ദേഹം തന്നെ. 

click me!