സംവിധാനം ജയിന്‍ ക്രിസ്റ്റഫര്‍; 'കാടകം' അടുത്ത മാസം തിയറ്ററുകളില്‍

Published : Feb 19, 2025, 09:15 PM IST
സംവിധാനം ജയിന്‍ ക്രിസ്റ്റഫര്‍; 'കാടകം' അടുത്ത മാസം തിയറ്ററുകളില്‍

Synopsis

ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ നേരിടുന്ന വെല്ലുവിളികള്‍

ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹനിർമാതാവായി, ജയിൻ ക്രിസ്റ്റഫർ  സംവിധാനവും ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം 'കാടകം' വരുന്നു. ചിത്രം അടുത്ത മാസം ആദ്യവാരം റിലീസ് ചെയ്യും. 2002 ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റ കഥയൊരുക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന.

ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ, അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചിത്രം പറയുന്നത്. മലയാളത്തിലെ അപൂർവം അതിജീവനം പ്രമേയമായ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ  ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപ്പെരിയാന്‍, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ. ആരോമൽ, റ്റി ജോസ് ചാക്കോ, ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്, ജോസ് പാലാ, നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.

അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം പങ്കെടുക്കാനൊരുങ്ങുകയാണ്. ചായാഗ്രഹണം, സംവിധാനം ജയിൻ ക്രിസ്റ്റഫർ, പ്രൊഡ്യൂസർ മനോജ്‌ ചെറുകര, കോ പ്രൊഡ്യൂസർ ഗോവിന്ദൻ നമ്പൂതിരി, സ്ക്രിപ്റ്റ് & ചീഫ് അസ്സോ. ഡയറക്ടർ സുധീഷ് കോശി, എഡിറ്റിംഗ് ഷിജു വിജയ്, കളറിംഗ്, പോട്ട് ബെല്ലീസ് സംഗീതം മധുലാൽ ശങ്കർ, ഗാനരചന സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ഗായകൻ സുരേഷ് കരിന്തലകൂട്ടം, ആർട്ട്‌ ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് രാജേഷ് ജയൻ, കോസ്റ്റൂം മധു ഏഴംകുളം, ബിജിഎം റോഷൻ മാത്യു റോബി, വിഎഫ്എക്സ് റോബിൻ പോട്ട് ബെല്ലി, അസ്സോ. ഡയറക്ടർ സതീഷ് നാരായണൻ, അസിസ്റ്റന്റ് ഡയറക്ടർ വിനോദ് വെളിയനാട്, അസ്സോ. ക്യാമറമാൻ കുമാർ എം പി, സൗണ്ട് മിക്സ്‌ ഷാബു ചെറുവക്കൽ, പ്രെഡക്ഷൻ കൺട്രോളർ രാജ്‌കുമാർ തമ്പി, പിആർഒ പി ആർ സുമേരൻ, സ്റ്റിൽസ് ആചാര്യ, പബ്ലിസിറ്റി ഡിസൈൻ സന മീഡിയ.

ALSO READ : പ്രേക്ഷകരുടെ പ്രിയ പരമ്പര; 'ചെമ്പനീര്‍ പൂവ്' 350 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടന്റെ ഗുണ്ടകൾ 'പരാശക്തി'യെ തകർക്കാൻ നോക്കുന്നു..'; പ്രതികരണവുമായി സുധ കൊങ്കര
'മുകുന്ദൻ ഉണ്ണി'ക്ക് ശേഷം അഭിനവ് സുന്ദർ നായക്; നെസ്‌ലെൻ നായകനാവുന്ന 'മോളിവുഡ് ടൈംസ്' റീലിസ് പ്രഖ്യാപിച്ചു