ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി

Published : Sep 07, 2020, 07:05 PM IST
ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി

Synopsis

എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. 

മുംബൈ:  എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. ആദിവാസി ജീവിതങ്ങളെ പശ്ചാത്തലമാക്കി നിർമിച്ച ചിത്രം അശോക് നാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നായി 460 ഓളം ചിത്രങ്ങളിൽ കാന്തി മാത്രമാണ് നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട മലയാളം ചിത്രം.

സംവിധായകൻ തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്. അനിൽ മുഖത്തലയാണ് തിരക്കഥയും സംഭാഷണവും. ഗിനി സുധാകരൻ, സുരേഷ് ഗോപാൽ എന്നിവരാണ് സഹ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുനിൽ പ്രേം ആണ് ഛായാഗ്രഹണം.  ശൈലജ, ശ്രീകൃഷ്ണ, ബിനി പ്രേംരാജ്, സാബു, വിജയൻ മുഖത്തല, അനിൽ മുഖത്തല, അരുൺ പുനലൂർ, സുരേഷ് മിത്ര തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

നേട്ടം അറിയിച്ച്  സഹസ്ര സിനിമാസിന്റെ കുറിപ്പ്

ടീം കാന്തിക്കും സഹസ്ര സിനിമാസിനും അഭിമാനകരമായ നിമിഷം! മുംബൈയിൽ നടന്ന എട്ടാമത് ഇന്ത്യൻ, സിനി ഫിലിം ഫെസ്റ്റിവൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നായി 460 ഓളം ചിത്രങ്ങളിൽ കാന്തി മാത്രമാണ് നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു മലയാളം ചിത്രം.  ഫെസ്റ്റിവലിലെ മികച്ച ഫീച്ചർ ഫിലിം! ഈ സിനിമയുടെ നിർമ്മാണത്തിനായി കഠിനമായി പരിശ്രമിച്ച എല്ലാവർക്കും ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ
'കോടതി വിധിയെ മാനിക്കുന്നു, നമ്മളെല്ലാവരും അവൾക്കൊപ്പം തന്നെ': നടി സരയു