Kaapa Movie : വേറിട്ട ​ഗെറ്റപ്പില്‍ 'കൊട്ട മധു'വിനൊപ്പം ജ​ഗദീഷ്; 'കാപ്പ' ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ

Published : Jul 20, 2022, 08:40 PM IST
Kaapa Movie : വേറിട്ട ​ഗെറ്റപ്പില്‍ 'കൊട്ട മധു'വിനൊപ്പം ജ​ഗദീഷ്; 'കാപ്പ' ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ

Synopsis

'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്

കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും (Shaji Kailas) പൃഥ്വിരാജും (Prithviraj Sukumaran) വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ (Kaapa). ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ജൂലൈ 15ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ ഒരു ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഷാജി കൈലാസ്.

കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ജഗദീഷിനെയും വീഡിയോയില്‍ കാണാം. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന നോവെല്ലയാണ് ശംഖുമുഖി. 2021 ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. വേണുവിനെ സംവിധായകനായി തീരുമാനിച്ചായിരുന്നു ചിത്രത്തിന്‍റെ ആദ്യ പ്രഖ്യാപനം. പിന്നീട് ഇത് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു. 

പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും 'കാപ്പ'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് മുഴുനീള കഥാപാത്രങ്ങളായി ഒരു ചിത്രത്തില്‍ ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  

ALSO READ : തുക മടക്കി വേണം, വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നെറ്റ്ഫ്ലിക്സ് നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ട്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ