'കാറ്റ് കടല്‍ അതിരുകള്‍'; ഓണം റിലീസ് ആയി ആക്ഷന്‍ പ്രൈം ഒടിടിയില്‍

Published : Aug 19, 2021, 05:14 PM IST
'കാറ്റ് കടല്‍ അതിരുകള്‍'; ഓണം റിലീസ് ആയി ആക്ഷന്‍ പ്രൈം ഒടിടിയില്‍

Synopsis

എസ് ശരത്തിന്‍റെ കഥയ്ക്ക് കെ സജിമോനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്

സമദ് മങ്കട സംവിധാനം ചെയ്‍ത 'കാറ്റ് കടല്‍ അതിരുകള്‍' എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒടിടി പ്ലാറ്റ്ഫോം ആയ ആക്ഷന്‍ പ്രൈമില്‍ ഓണം റിലീസ് ആയി ഉത്രാട ദിനത്തിലാണ് (ഓഗസ്റ്റ് 19) ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിബറ്റന്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതാവസ്ഥ പ്രധാന പ്രമേയമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. 

കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാജി ഇ കെയാണ് നിര്‍മ്മാണം. എസ് ശരത്തിന്‍റെ കഥയ്ക്ക് കെ സജിമോനാണ് സംഭാഷണവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പൗരത്വപ്രശ്‌നവും അഭയാര്‍ഥി പ്രശ്‌നവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ കര്‍ശന നിരീക്ഷണത്തില്‍  അനുമതി ലഭിക്കുകയും ചെയ്തു.

 

റോഹിങ്ക്യന്‍, തിബറ്റന്‍ അഭയാര്‍ത്ഥികള്‍ തുടങ്ങി ഇന്ത്യയില്‍ അഭയം കൊണ്ടിട്ടുള്ളവരും ഇനിയും അഭയമില്ലാത്തവരുമായ ഒരു വലിയ സമൂഹത്തെ അവരുടെ അതേ സ്ഥലങ്ങളില്‍ ചെന്നു ജീവിതാവസ്ഥകളെ ചിത്രീകരിച്ചുവെന്നതാണ് സിനിമയുടെ പ്രത്യേകത. തിബറ്റന്‍ അഭയാര്‍ത്ഥി നായികാവേഷത്തില്‍ എത്തുന്നുവെന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. ബൈലെക്കുപ്പെ സെറ്റില്‍മെന്‍റിലെ ധാവോ ലാമോയാണ് അതേ പേരില്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും കര്‍ണ്ണാടകയിലെ ബൈലെക്കുപ്പെ, സിക്കിമിലെ ഗ്യാങ്‌ടോക്ക്, ഗുരുദോക്മാര്‍, ഹിമാചല്‍ പ്രദേശിലെ മഗ്ലിയോഡ്‍ഗഞ്ജ്, മണാലി, ധരംശാല, ഡല്‍ഹിയിലെ അഭയാര്‍ത്ഥി കോളനികള്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്.

അനുമോഹന്‍, ലിയോണ ലിഷോയ്, കൈലാഷ്, അനില്‍ മുരളി, കീര്‍ത്തന, ഷാനവാസ് മാമ്പുള്ളി, എന്‍ പി നിസ, ഡോ: വേണുഗോപാല്‍, ഡോ: ജാനറ്റ്, ശരണ്‍, രമാദേവി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം അന്‍സര്‍ ആഷ് ത്വയിബ്, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, സംഗീതം റോണി റാഫേല്‍, ശബ്ദമിശ്രണം ബോണി എം ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് സജി കോട്ടയം, പ്രൊജക്ട് കോഡിനേറ്റര്‍ ഫാബിയ റൊസാരിയോ, കലാസംവിധാനം സുനില്‍ ലാവണ്യ, മേക്കപ്പ് പട്ടണം ഷാ, ഗാനരചന ഹസീന എസ് കാനം, അനില്‍ മങ്കട, ഇ കെ എം പാനൂര്‍, സംഗീതം കെ വി അബൂട്ടി, പാടിയവര്‍ കെ വി അബൂട്ടി, കെ കെ  നിഷാദ്, അനില്‍ മങ്കട, വസ്ത്രാലങ്കാരം സുലൈമാന്‍ ഷാ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പോളിൻ ലോക്വിൻ്റെ വൈകാരികവും മനഃശാസ്ത്രപരവുമായ 'നിനോ'; മികച്ച പ്രതികരണങ്ങൾ
ഒന്നാം ദിവസം മികച്ച പ്രതികരണം നേടി സർവൈവൽ ഡ്രാമ 'ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്'