'വമ്പന്‍ ഓഫര്‍': 'കടകന്‍' ഗാനങ്ങള്‍ക്ക് ചുവടുവച്ചാല്‍ സൗജന്യ വിദേശ യാത്ര, ചെയ്യേണ്ടത് ഇത്ര മാത്രം

Published : Feb 16, 2024, 12:52 PM IST
'വമ്പന്‍ ഓഫര്‍': 'കടകന്‍' ഗാനങ്ങള്‍ക്ക് ചുവടുവച്ചാല്‍ സൗജന്യ വിദേശ യാത്ര, ചെയ്യേണ്ടത് ഇത്ര മാത്രം

Synopsis

നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്തും.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാന്‍ ചിത്രമാണ് 'കടകന്‍'. നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്തും. റിലീസിനോട് അടുക്കുന്ന അവസരത്തില്‍ ചിത്രത്തിന്റെ ഭാഗമാവാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചെയ്യേണ്ടത് ഇത്ര മാത്രം, ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് 'കടകന്‍ റീല്‍ കോണ്ടസ്റ്റ്'ല്‍ പങ്കെടുക്കുക. 

സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ചെയ്യുന്ന റീലുകള്‍ #Kadakanmoviesongreel എന്ന ഹാഷ്ടാഗില്‍ @kadakan_movie_official @dqswayfarerfilms എന്നീ അകൗണ്ടുകള്‍ ടാഗ് ചെയ്ത് വേണം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍. തെരഞ്ഞെടുക്കുന്ന ആറ് വ്യക്തികള്‍ക്ക് @terratoursandtravels @smashtoursandtravels @voyagergram_ എന്നിവരുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ യാത്ര സമ്മാനമായ് നേടാം. 

ബോധി, എസ് കെ മമ്പാട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച 'കടകന്‍' ഫാമിലി എന്റര്‍ടൈനറാണ്. ഖലീലാണ് നിര്‍മ്മാതാവ്. 'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോപി സുന്ദറിന്റെതാണ് സംഗീതം. ചിത്രത്തിലെ ആദ്യ ഗാനം 'ചൗട്ടും കുത്തും', സെക്കന്‍ഡ് സോങ്ങ് 'അജപ്പമട'യും പുറത്തുവിട്ടിട്ടുണ്ട്.

ഛായാഗ്രഹണം: ജാസിന്‍ ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്‌സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്ണ, ആക്ഷന്‍: ഫീനിക്‌സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസുദ് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്‍, അനഘ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്പൂര്‍, വി.എഫ്.എക്‌സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ വി, പിആര്‍ഒ: ശബരി.

'അടുത്തതെന്തെന്ന് അറിയാനുള്ള ആകാംക്ഷയുണ്ടാക്കുന്ന ചിത്രം'; അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തെ പുകഴ്ത്തി നാദിർഷ 
 

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും