കുടുംബ പ്രേക്ഷകരുടെ പ്രീതി നേടി രണ്ടാം വാരം; വാരാന്ത്യത്തില്‍ ഹൗസ്‍ഫുൾ ഷോകളുമായി 'കഥ ഇന്നുവരെ'

Published : Sep 28, 2024, 07:41 PM IST
കുടുംബ പ്രേക്ഷകരുടെ പ്രീതി നേടി രണ്ടാം വാരം; വാരാന്ത്യത്തില്‍ ഹൗസ്‍ഫുൾ ഷോകളുമായി 'കഥ ഇന്നുവരെ'

Synopsis

സംവിധാനം വിഷ്‍ണു മോഹന്‍

ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' കാണാൻ രണ്ടാം വാരവും തിയറ്ററുകളിൽ പ്രേക്ഷക പ്രവാഹം. റിലീസ് ചെയ്ത ഒട്ടുമിക്ക കേന്ദ്രങ്ങളിലും വീക്കെൻഡിൽ ഹൗസ്ഫുൾ ഷോകളുമായി ചിത്രം മുന്നേറുകയാണ്. കുടുംബ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് തിയറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. വേറിട്ടൊരു കഥയും മനോഹരമായ അഭിനയ മുഹൂർത്തങ്ങളും കൈയൊതുക്കമുള്ള സംവിധാനവും ചിത്രത്തെ മികച്ച നിലവാരത്തിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ സമ്മതിക്കുന്നു.

ഏറെ പുതുമയുള്ള പ്രണയകഥയെന്നാണ് പ്രേക്ഷകരും നിരൂപകരും ചിത്രത്തെ ഒരുപോലെ വാഴ്ത്തിയിരിക്കുന്നത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്‍റെ നായികയായി എത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്തിരിക്കുന്ന ചിത്രം ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് വിതരണം. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്.

നിഖില വിമൽ, ഹക്കിം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ദിഖ്, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്‍റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി ബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് കഥ ഇന്നുവരെ നിർമ്മിച്ചിരിക്കുന്നത്.

ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും അശ്വിൻ ആര്യൻ ഒരുക്കിയിട്ടുള്ള പാട്ടുകളുമൊക്കെ സിനിമയെ മികച്ച നിലവാരത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ സാക്ഷ്യം. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ വിപിൻ കുമാർ, വി എഫ് എക്സ് കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ഇല്യൂമിനാർട്ടിസ്റ്റ്, പ്രൊമോഷൻസ് 10ജി മീഡിയ, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്.

ALSO READ : ആന്‍റണി ദാസൻ വീണ്ടും മലയാളത്തിൽ; വിനായകന് സ്വരം നൽകി 'തെക്ക് വടക്കി'ൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക