ഹൽദി ആഘോഷങ്ങളിൽ രാജകുമാരിയെപ്പോലെ കാജൽ അ​ഗർവാൾ; വീഡിയോ തരംഗമാകുന്നു

Web Desk   | Asianet News
Published : Oct 30, 2020, 10:57 AM ISTUpdated : Oct 30, 2020, 01:35 PM IST
ഹൽദി ആഘോഷങ്ങളിൽ രാജകുമാരിയെപ്പോലെ കാജൽ അ​ഗർവാൾ; വീഡിയോ തരംഗമാകുന്നു

Synopsis

നേരത്തെ ബാച്ചിലർ പാർട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷ വാർത്ത കാജൽ പുറത്തുവിട്ടത്. 

ന്നാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അ​ഗർവാളിന്റെ വിവാഹം. കൊവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക.  മുംബൈ സ്വദേശിയായ വ്യവസായി ​ഗൗതം കിച്ലുവാണ് വരൻ. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കാജലിന്റെ ഫാൻ പേജുകളിലെല്ലാം മഞ്ഞ ചുരുദാറിൽ തിളങ്ങിയ കാജലിന്റെ ചിത്രങ്ങളാണ്. വെള്ള കുർത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു ​ഗൗതമിന്റെ വേഷം. മുഖത്ത് മഞ്ഞൾ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്ത്. പൂക്കൾ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയാണ് കാജൽ അണിഞ്ഞ ആഭരണങ്ങൾ. 

നേരത്തെ ബാച്ചിലർ പാർട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷ വാർത്ത കാജൽ പുറത്തുവിട്ടത്. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മലയാളത്തില്‍ ഒരു സൈബര്‍ ത്രില്ലര്‍; 'അച്യുത അവതാരം' വരുന്നു
പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്; 'ഗെങ് ഗിലാ ഗിലാ' ടൈറ്റിൽ പോസ്റ്റർ എത്തി