'നീയെത്ര വളര്‍ന്നാലും എല്ലായിപ്പോഴും എന്‍റെ ഹൃദയസ്‍പന്ദനം'; മകളുടെ പിറന്നാള്‍ ദിനത്തില്‍ കജോള്‍

Published : Apr 21, 2019, 12:20 PM IST
'നീയെത്ര വളര്‍ന്നാലും എല്ലായിപ്പോഴും എന്‍റെ ഹൃദയസ്‍പന്ദനം'; മകളുടെ പിറന്നാള്‍ ദിനത്തില്‍ കജോള്‍

Synopsis

അജയ് ദേവ്ഗണ്ണിന്‍റെയും കജോളിന്‍റെയും മകള്‍ നൈസയുടെ പതിനാറം പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രവും മകള്‍ക്കായി ഒരു മനോഹര കുറിപ്പും കജോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 

മുംബൈ: അജയ് ദേവ്ഗണ്ണിന്‍റെയും കജോളിന്‍റെയും മകള്‍ നൈസയുടെ പതിനാറം പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രവും മകള്‍ക്കായി ഒരു മനോഹര കുറിപ്പും കജോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. എന്‍റെ പ്രിയപ്പെട്ട കുട്ടിക്ക് പതിനാറാം ജന്മദിനാശംസകള്‍. എന്‍റെ കൈകളില്‍ ഇപ്പോഴും നിന്‍റെ ആ കുഞ്ഞ് ഭാരമുണ്ട്. നീ എത്ര വളര്‍ന്നാലും  എല്ലായിപ്പോഴും എന്‍റെ ഹൃദയമിടിപ്പാണ് എന്നായിരുന്നു കജോളിന്‍റെ ആ മനോഹര  കുറിപ്പ്.

കുടുംബത്തോട് വലിയ കരുതലുള്ള ആളാണ് അജയ് ദേവ്ഗണ്‍. പഠനത്തിനായി നൈസ ആദ്യമായി വീട് വിട്ടതിനെക്കുറിച്ചും അതിനെക്കുറിച്ചുള്ള കുടുംബത്തിന്‍റെ ടെന്‍ഷനെക്കുറിച്ചും മുന്‍പ് അജയ് പറഞ്ഞിട്ടുണ്ട്. കൂടാതെ മകളുടെ വസ്ത്രധാരണത്തെ ട്രോളുന്നതിനെതിരെ രൂക്ഷ വിമര്‍ശനവും അജയ് പ്രകടിപ്പിച്ചിരുന്നു.

 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി