
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സിഐഡി രാമചന്ദ്രൻ റിട്ട എസ്ഐ. നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഏപ്രിൽ 20 ന് അഞ്ചൽ, കുളത്തുപ്പുഴ ഭാഗങ്ങളിലായി ആരംഭിച്ചു. തികഞ്ഞ ഒരു പൊലീസ് കുറ്റാന്വേഷണ ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ഒരു ക്രൈം ത്രില്ലർ ചിത്രത്തിന്റെ സസ്പെൻസ് ആദിമധ്യാന്തം നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സംവിധായകനായ സനൂപ് സത്യൻ പറയുന്നു.
എഡി 1877 സെൻസ് ലോഞ്ച് എന്റെർടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രണ്ട് വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയാണ് ഈ ചിതത്തിന്റെ കഥാപുരോഗതി. ഒരു ഗ്രാമപ്രദേശവും ഒരു നഗരവും. നഗരം തിരുവനന്തപുരമാണ്. മുപ്പത് വർഷങ്ങൾക്കു മേൽ തിരുവനന്തപുരം ഫോർട്ട് പൊലീസിൽ ക്രൈം വിഭാഗത്തിൽ പ്രവർത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്ഐ രാമചന്ദ്രൻ. ഓരോ പൊലീസ് സ്റ്റേഷനിലും പല വിഭാഗങ്ങളുണ്ട്. ക്രൈം, ലോ ആന്റ് ഓർഡർ അങ്ങനെ പല വിധത്തിൽ. തുടക്കകാലം മുതൽ ക്രൈം വിഭാഗത്തിൽ പ്രവർത്തിച്ചു പോന്നതാണ് രാമചന്ദ്രൻ. കോൺസ്റ്റബിളായിട്ടാണ് തുടക്കം. എസ്ഐ ആയിട്ടാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നുള്ള വിരമിക്കൽ. കുറ്റാന്വേഷണ കേസുകളില്‍ രാമചന്ദ്രൻ എന്നും ഏറെ മികവ് പുലർത്തിയിരുന്നു. അത് മൂലമാണ് തന്റെ സർവ്വീസ് തീരുന്നതുവരെയും ക്രൈം വിഭാഗത്തിൽത്തന്നെ അദ്ദേഹത്തിനു തുടരാന്‍ കഴിഞ്ഞത്. മേലുദ്യോഗസ്ഥരും രാമചന്ദ്രന്റെ സേവനം ക്രൈം വിഭാഗത്തിൽത്തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷം നാട്ടിൽ താമസമാക്കിയതിനിടയിൽ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുവാൻ രാമചന്ദ്രന്റെ വൈഭവം ഏറെ സഹായകരമായി. പൊലീസ് ഡിപ്പാർട്ട്മെന്റിനെ ഇപ്പോഴും സഹായിക്കുന്ന രാമചന്ദ്രന്റെ പുതിയ കേസന്വേഷണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, സുധീർ കരമന, അനുമോൾ, പ്രേംകുമാർ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ, സംവിധായകൻ തുളസീദാസ്, ലക്ഷ്മി ദേവന്‍, ഗീതി സംഗീതിക, അരുൺ പുനലൂർ, കല്യാൺ ഖാനാ
എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ അനീഷ് വി.ശിവദാസ്, സനൂപ് സത്യൻ, ഗാനങ്ങൾ ദീപക് ചന്ദ്രൻ, സംഗീതം അനു വി ഇവാൻ, ഛായാഗ്രഹണം ജോ ക്രിസ്റ്റോ സേവ്യർ, എഡിറ്റിംഗ് വിഷ്ണു വേണുഗോപാൽ, കലാസംവിധാനം മനോജ് മാവേലിക്കര, മേക്കപ്പ് ഒക്കൽ ദാസ്, കോസ്റ്റ്യൂം ഡിസൈൻ റാണാ പ്രതാപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് സുധൻ രാജ്, ലഷ്മി ദേവൻ, പ്രവീൺ എസ്, ശരത് എസ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ ഉണ്ണി സി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് സജി കുണ്ടറ, രാജേഷ് ഏലൂർ, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ട, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ വിദ്യാസാഗർ.
ALSO READ : 'സെറീനയോടുള്ള പ്രണയം എന്തുകൊണ്ട് തുറന്ന് പറയുന്നില്ല'? സാഗറിനോട് ചോദ്യവുമായി റെനീഷ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ