കാളിദാസ് ജയറാമിന്റെ പുതിയ സിനിമ, നായിക മിയ

By Web TeamFirst Published Feb 28, 2020, 6:17 PM IST
Highlights

കാളിദാസ് ജയറാമിന്റെ സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു.

യുവ തലമുറയില്‍ ശ്രദ്ധേയനായ കാളിദാസ് ജയറാമിന്റെ പുതിയ സിനിമയ്‍ക്ക് തുടക്കമായി. വിനില്‍ വര്‍ഗീസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

വിനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മിയ ജോര്‍ജ്, റിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍വെച്ചു നടന്നു. ഗിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

click me!