
പ്രഭാസ് നായകനായി വന്ന ഹിറ്റ് ചിത്രമാണ് കല്‍ക്കി 2898 എഡി. കല്‍ക്കി കല്‍ക്കി 2898 എഡി പ്രദര്‍ശനത്തിന് എത്തിയിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. കല്‍ക്കി 2898 എഡി 1200 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
കല്‍ക്കി 2898 എഡി 600 കോടി രൂപയുടെ ബജറ്റിലായിരുന്നു ഒരുങ്ങിയത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കഥാപാത്രങ്ങളായി എത്തിയത്. ദുല്‍ഖര്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ 25 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2027 ലാണ് രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തുക.
പ്രഭാസ് നായകനായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് ദ രാജാ സാബാണ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം ഹൊറര്‍ കോമഡി ഴോണറിലുള്ളതാണ്. രാജാ സാബിന്റെ സംവിധാനം മാരുതിയാണ്. മുത്തച്ഛനും പേരക്കുട്ടിയുമായി ഈ ചിത്രത്തില്‍ പ്രഭാസുണ്ടാകുമെന്നും വ്യത്യസ്‍ത കാലഘട്ടങ്ങളില്‍ കഥ പറയുന്നതായിരിക്കും ദ രാജാ സാബ് എന്നുമാണ് പുതിയ റിപ്പോര്‍ട്ട്.
സംഗീതം നിര്‍വഹിക്കുന്നത് തമൻ ആണ്. ദ രാജാ സാബ് എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ജാപ്പനീസ് പതിപ്പ് ഒരുക്കുമോയെന്ന് നിര്‍മാതാക്കള്‍ ചോദിച്ചതായി തമൻ വെളിപ്പെടുത്തിയിരുന്നു. ജപ്പാനില്‍ ഓഡിയോ ലോഞ്ച് സംഘടിപ്പിക്കാൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത് എന്നും തമൻ സൂചിപ്പിച്ചിരുന്നുന്നു. നായിക മാളവിക മോഹനനും ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക