'ബാഹുബലി'യും 'സലാറും' പിന്നില്‍! തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശത്തില്‍ റെക്കോര്‍ഡിട്ട് 'കല്‍ക്കി 2898 എഡി'

Published : May 31, 2024, 12:40 PM IST
'ബാഹുബലി'യും 'സലാറും' പിന്നില്‍! തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശത്തില്‍ റെക്കോര്‍ഡിട്ട് 'കല്‍ക്കി 2898 എഡി'

Synopsis

സയന്‍സ് ഫിക്ഷന്‍ ഫാന്‍റസി ഗണത്തില്‍ പെടുന്ന ചിത്രം

ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചതുപോലെ ഒരു കരിയര്‍ ബ്രേക്ക് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു താരത്തിനും ഒരുപക്ഷേ ലഭിച്ചുകാണില്ല. തെലുങ്ക് സിനിമയെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് ഒറ്റയടിക്ക് നീക്കിനിര്‍ത്തിയ എസ് എസ് രാജമൗലി ചിത്രം പ്രഭാസിന്‍റെ മുന്നോട്ടുള്ള കരിയര്‍ ഒറ്റയടിക്ക് മാറ്റി. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായ പ്രഭാസിന്‍റെ ചിത്രങ്ങളൊക്കെയും ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. എല്ലാം പാന്‍ ഇന്ത്യന്‍ റിലീസുകളുമാണ്. അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രം കല്‍ക്കി 2898 എഡിയും അങ്ങനെതന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്തയായിരിക്കുകയാണ്.

തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശത്തില്‍ ബാഹുബലിയും സലാറും സാഹൊയും അടക്കമുള്ള പ്രഭാസിന്‍റെ മുന്‍ ചിത്രങ്ങളെയൊക്കെ കല്‍ക്കി 2898 എഡി മറികടന്നതായാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 123 തെലുങ്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് വിതരണാവകാശമായി ചിത്രം നേടിയിരിക്കുന്നത് 145 കോടിയാണ്. ചിത്രം നേടിയിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് എത്രയെന്നതിന് തെളിവാണ് ഈ കണക്ക്.

അതേസമയം പ്രഭാസിനൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്ത് സംഭവിച്ചതില്‍ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ കാസ്റ്റ് ആണ് കല്‍ക്കി 2898 എഡിയിലേത്. ഭൈരവ എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നാഗ് അശ്വിന്‍ ആണ് സംവിധാനം. ജൂണ്‍ 27 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. സയന്‍സ് ഫിക്ഷന്‍ ഫാന്റസി ഗണത്തില്‍ പെടുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്.

ALSO READ : ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന് 1.8 കോടി രൂപ നല്‍കാന്‍ ഡിസ്‍നി സ്റ്റാർ ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ