
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‍ത കൽക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ആഗോളതലതലത്തില്‍ കല്‍ക്കി ആകെ 600 കോടിയലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കി ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തിയത്. കൽക്കി 2898 എഡിയുടെ സക്സസ് ട്രെയിലർ പുറത്തുവിട്ടതും വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
കല്‍ക്കി 2898 എഡി സിനിമ പറയുന്നത് കാശിയുടെയും, 'കോംപ്ലക്സിന്റെയും', 'ശംഭാള'യുടെയും കഥ ആണ്. 3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങളടക്കം പറയുന്ന കല്‍ക്കിയില്‍ എഡി 2898 സഹസ്രാബ്‍ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ആവിഷ്‍ക്കരിച്ചിരിക്കുന്നത്. നായകനായ ഭൈരവെയെയാണ് പ്രഭാസ് കല്‍ക്കി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'കൽക്കി 2898 എഡി'യിലെ നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോൺ അവതരിപ്പിച്ചിരിക്കുന്നതും ചിത്രത്തില്‍ നിര്‍ണായകമായ ഒരു ഘടകമാണ്.
കമല്‍ഹാസനും അമിതാഭ് ഭച്ചനും ദുല്‍ഖറുമെല്ലാം ചിത്രത്തില്‍ ഉണ്ട്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണ കഥകളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ കുറിച്ച് പ്രതിപാദിക്കുന്ന സയൻസ് ഫിക്ഷനാണ് കൽക്കി. ദൃശ്യ വിസ്‍മയങ്ങള്‍ നിറയുന്ന ഒരു സിനിമാ കാഴ്‍ചയാണ് കല്‍ക്കി 2898 എഡി. ലോകമെമ്പാടും പ്രഭാസ് നായകനായി വന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയൊട്ടാകെ പ്രചോദനം നല്‍കുന്ന രണ്ട് താരങ്ങളാണ് അമിതാഭ് ബച്ചനും കമല്‍ഹാസനും എന്നും പറഞ്ഞിരുന്നു പ്രഭാസ്. കമല്‍ഹാസനും അമിതാഭ് ബച്ചനും ചിത്രത്തില്‍ നിറഞ്ഞാടുകയും ചെയ്‍തിട്ടുണ്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകളൊരുക്കിയത്. നടൻ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.
Read More: ഉണ്ണി മുകുന്ദന്റെ ഗരുഡൻ നേടിയത്?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ