എച്ച് വിനോദ് ചിത്രത്തില്‍ കമല്‍ ഹാസന്‍ കര്‍ഷകനായി എത്തും; സൂചന ഇങ്ങനെ.!

Published : Jun 13, 2023, 07:49 PM IST
എച്ച് വിനോദ് ചിത്രത്തില്‍ കമല്‍ ഹാസന്‍ കര്‍ഷകനായി എത്തും; സൂചന ഇങ്ങനെ.!

Synopsis

കമല്‍ഹാസന്‍ 233-ന്‍റെ സൂചനയാണ് ഈ കൂടികാഴ്ച എന്നാണ് വിനോദ ലോകത്തെ സംസാരം.

ചെന്നൈ: കമൽഹാസനും സംവിധായകൻ എച്ച് വിനോദും ചേര്‍ന്ന് ഇന്ത്യന്‍ 2വിന് ശേഷം ഒരു ചിത്രം ചെയ്യുന്നു എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. അടുത്തിടെ ഇരുവരും ചേര്‍ന്ന് കര്‍ഷകരെ കണ്ടതോടെ ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം വന്നുവെന്നാണ് തമിഴ് സിനിമ ലോകത്ത് നിന്നുള്ള വാര്‍ത്ത.  വരാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച ഊഹാപോഹങ്ങളും ശക്തമായിട്ടുണ്ട്. 

നെൽ ജയരാമൻ എന്ന തമിഴ്നാട്ടിലെ  പരമ്പരാഗത നെല്ല് സംരക്ഷണ പ്രവര്‍ത്തകനുമായും അദ്ദേഹത്തിന്‍റെ ഗവേഷണ കേന്ദ്രത്തിലെ അംഗങ്ങളുമായി കമൽഹാസനും ചലച്ചിത്ര സംവിധായകന്‍ എച്ച് വിനോദുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. വൈറൽ ഫോട്ടോകളിൽ നെല്‍വിത്ത് സംരക്ഷണ സംഘടനാ അംഗങ്ങളുമായി കമല്‍ സംഭാഷണത്തിൽ ഏർപ്പെടുന്നത് കാണാം. അടുത്ത് തന്നെ സംവിധായകന്‍ വിനോദും ഉണ്ടായിരുന്നു. 

കമല്‍ഹാസന്‍ 233-ന്‍റെ സൂചനയാണ് ഈ കൂടികാഴ്ച എന്നാണ് വിനോദ ലോകത്തെ സംസാരം. ഊഹങ്ങൾ അനുസരിച്ച്, അവരുടെ വരാനിരിക്കുന്ന വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രകൃതിയുമായും സംരക്ഷണവുമായും ബന്ധപ്പെട്ടായിരിക്കും എന്നാണ് വിവരം. അതേ സമയം കമലിന്‍റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ ഇയക്കത്തിന്‍റെ പേരിലാണ് ഈ കൂടികാഴ്ച നടത്തിയത് എന്നാണ് വിവരം. 

അതേ സമയം ചിത്രത്തിന്‍റെ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതാദ്യമായാണ് കമലും എച്ച് വിനോദും ഒന്നിക്കുന്നത്. കഴിഞ്ഞ വർഷം വിക്രം ഓഡിയോ ലോഞ്ച് മുതൽ ഇരുവരുടെയും ചിത്രം സംബന്ധിച്ച് നിരവധി ചർച്ചകള്‍ നടക്കുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ  ബാനറിൽ കെഎച്ച് 233 നിർമ്മിക്കുമോ എന്നത് ഇതുവരെ വ്യക്തമല്ല. 

കമൽഹാസന്‍റെ അടുത്ത ചിത്രം ഇന്ത്യൻ 2 ആണ്. അതേ സമയം വിനോദിന്‍റെ ചിത്രത്തിന് ശേഷം 35 വർഷങ്ങൾക്ക് ശേഷം മണിരത്‌നവുമായി കമല്‍ വീണ്ടും ഒന്നിക്കുന്ന ചിത്രവും പ്രതീക്ഷിക്കുന്നുണ്ട്. ഷങ്കറാണ് ഇന്ത്യൻ 2 സംവിധാനം ചെയ്യുന്നത്. അതേസമയം, എച്ച് വിനോദിന്‍റെ അവസാന മൂന്ന് ചിത്രങ്ങൾ അജിത് കുമാറിനൊപ്പമായിരുന്നു. തുനിവ്, വാലിമൈ, നേർക്കൊണ്ട പാർവൈ എന്നീ ചിത്രങ്ങളിൽ അജിത്ത് വിനോദിനൊപ്പം ഒരുമിച്ച് പ്രവർത്തിച്ചു.

'മാവീരൻ' ആവേശത്തില്‍ ശിവകാര്‍ത്തികേയൻ ആരാധകര്‍, ഇതാ പുതിയ അപ്‍ഡേറ്റ്

വിജയ്‍‍യെ പിന്തുടര്‍ന്ന് ശിവകാര്‍ത്തികേയനും കമല്‍ഹാസനും

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ