
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി(Kamal Haasan) എത്തിയ വിക്രം ബോക്സ് ഓഫീസുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആഗോളതലത്തിൽ ഇതിനോടകം 400 കോടി ചിത്രം പിന്നിട്ടുകഴിഞ്ഞു. വിക്രം ഹിറ്റ് ആയതിന് പിന്നാലെ അടുത്ത കമൽഹാസൻ ചിത്രം ഏതാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സൂപ്പർതാരങ്ങളുമായി ഒരു കമൽഹാസൻ ചിത്രം വരുന്നുവെന്ന രീതിയിലാണ് റിപ്പോർട്ടുകൾ വരുന്നത്.
കമൽഹാസനും മമ്മൂട്ടിയും സിമ്പുവും ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് മാസത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഇന്ത്യാഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വിക്രം ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‌നിക്കാണ്. ജൂലൈ 8ന് സ്റ്റ്രീമിങ് തുടങ്ങും. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
Kamal Haasan : സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി, മഹേഷ് നാരായണനുമായുള്ള ചിത്രം ഉടനെന്ന് കമല്‍ഹാസന്‍
അതേസമയം, മാലിക് ഒരുക്കിയ മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് കമൽ അടുത്തതായി അഭിനയിക്കുക എന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കമൽഹാസന്‍ ഇക്കാര്യം അറിയിച്ചത്. "എനിക്ക് മഹേഷ് നാരായണനുമായി ഒരു കമ്മിറ്റ്‌മെന്റുണ്ട്. സിനിമാറ്റോഗ്രാഫറെന്ന നിലയിലും എഡിറ്റര്‍ എന്ന നിലയിലും എന്റെയൊപ്പമാണ് മഹേഷ് കരിയര്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് തമ്മില്‍ നന്നായി അറിയാം. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ ചിത്രം തുടങ്ങും ", എന്നാണ് കമൽഹാസൻ പറഞ്ഞത്. ഈ സിനിമയിൽ ആണോ മമ്മൂട്ടിയും കമൽഹാസനും സിമ്പുവും ഒന്നിക്കുന്നതെന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.
Vikram OTT : കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് ഹോട്‍സ്റ്റാര്‍