സംവിധാനം കമല്‍ കുപ്ലേരി; ചിത്രീകരണം ഫെബ്രുവരിയില്‍

Published : Nov 16, 2024, 10:40 PM IST
സംവിധാനം കമല്‍ കുപ്ലേരി; ചിത്രീകരണം ഫെബ്രുവരിയില്‍

Synopsis

ഗിരീഷ് കുന്നുമ്മൽ നിർമ്മിക്കുന്ന ചിത്രം

പ്രശസ്ത സംവിധായകൻ മോഹൻ കുപ്ലേരിയുടെ സഹോദരനും സഹ സംവിധായകനുമായ കമൽ കുപ്ലേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  ശശീന്ദ്രൻ നായർ, ഗാനരചന പ്രമോദ് കാപ്പാട്, സംഗീതം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ബിജിഎം മോഹൻ സിത്താര.

ഛായാഗ്രഹണം വി കെ പ്രദീപ്, എഡിറ്റിംഗ് രഞ്ജൻഎബ്രഹാം, സ്റ്റിൽസ് ജിതേഷ് സി ആദിത്യ, മേക്കപ്പ് ഒ മോഹൻ, കലാസംവിധാനം 
സുരേഷ് ഇരുളം, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, സൗണ്ട് ഡിസൈൻ ബിനൂപ് സഹദേവൻ, സ്റ്റുഡിയോ ലാൽ മീഡിയ, പ്രൊജക്റ്റ് ഡിസൈനർ കെ മോഹൻ (സെവൻ ആർട്സ്).

ഏറെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചി ലാൽ മീഡിയ സ്റ്റുഡിയോയിൽ വെച്ച് ജനുവരി അവസാനം നിർവ്വഹിക്കുന്നതാണ്. ലോക്കേഷൻ പഴനി, കാസർകോട്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : വേറിട്ട ഭാവത്തില്‍ ജാഫര്‍ ഇടുക്കി; 'പൊയ്യാമൊഴി' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ