'റോളക്‌സ്' ചെയ്ത് സൂര്യ ഞെട്ടിച്ചു: ആ വഴി പിടിക്കാന്‍ കമല്‍ഹാസനും; വന്‍ പ്രഖ്യാപനം ഉടന്‍.!

Published : Mar 15, 2023, 05:08 PM IST
'റോളക്‌സ്' ചെയ്ത് സൂര്യ ഞെട്ടിച്ചു: ആ വഴി പിടിക്കാന്‍ കമല്‍ഹാസനും; വന്‍ പ്രഖ്യാപനം ഉടന്‍.!

Synopsis

ലോകേഷ് കനകരാജിന്റെ 'വിക്ര'ത്തിന്റെ വിജയത്തിനു ശേഷം കമല്‍ഹാസനും ആര്‍ മഹേന്ദ്രനും നിര്‍മിക്കുന്ന ചിത്രം ഡെസിങ് പെരിയസ്വാമിയാണ് സംവിധാനം ചെയ്യുന്നത്. 

ചെന്നൈ: പത്ത് തല' എന്ന പുതിയ ചിത്രമാണ് നടന്‍ ചിമ്പുവിന്‍റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പത്തു തല'യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ഉലകനായകന്‍  കമല്‍ഹാസൻ ചിമ്പുവിനെ നായകനാക്കി നിര്‍മിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചില്ലെങ്കിലും. ചിമ്പുവിന്‍റെ 48 മത്തെ ചിത്രം കമല്‍ നിര്‍മ്മിക്കും എന്ന പ്രഖ്യാപനം മാര്‍ച്ച് 9നാണ് ഔദ്യോഗികമായി വന്നത്.

ലോകേഷ് കനകരാജിന്റെ 'വിക്ര'ത്തിന്റെ വിജയത്തിനു ശേഷം കമല്‍ഹാസനും ആര്‍ മഹേന്ദ്രനും നിര്‍മിക്കുന്ന ചിത്രം ഡെസിങ് പെരിയസ്വാമിയാണ് സംവിധാനം ചെയ്യുന്നത്. കമലിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമലിന്‍റെ 56 മത്തെ നിര്‍മ്മാണമാണ് ഈ ചിത്രം. നിലവില്‍ ബ്ലെഡ് ആന്‍റ് ബാറ്റില്‍ എന്ന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് വിവരം.

എന്നാല്‍ ആരാധകരെ ആവേശത്തിലാക്കിയാണ് പുതിയ വാര്‍ത്ത വരുന്നത്. 100 കോടി ബഡ്ജറ്റിൽ ചിത്രം ഒരുക്കാനാണ് കമൽ ആലോചിക്കുന്നത് എന്നാണ് ചില തമിഴ് സൈറ്റുകള്‍ നല്‍കുന്ന വാര്‍ത്ത. ഒപ്പം ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു അതിഥി വേഷത്തില്‍ കമൽഹാസനും എത്തുമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ഏറ്റവും പുതിയ അപ്ഡേറ്റ്. വിക്രം ചിത്രത്തില്‍ റോളക്‌സ് എന്ന കഥാപാത്രത്തെ സൂര്യ എങ്ങനെ ഗംഭീരമാക്കിയോ അതുപോലെയായിരിക്കും കമൽഹാസന്‍റെ റോള്‍ എന്നൊക്കെ റൂമറും തമിഴ് സിനിമ ലോകത്തുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം ചിമ്പുവിന്‍റെ 'പത്ത് തല'യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് 'പത്ത് തല'.

ചിമ്പു നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കാൻ ഹൊംമ്പാളെ ഫിലിംസ് ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നുവെന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം 'വെന്ത് തനിന്തതു കാടാ'ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'വെന്ത് തനിന്തതു കാടി'ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

'നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും'; ബ്രഹ്‍മപുരത്തില്‍ വിമര്‍ശനവുമായി ആഷിഖ് അബു

50-ാം ദിവസവും പ്രദര്‍ശനം 20 രാജ്യങ്ങളില്‍; വീണ്ടും റെക്കോര്‍ഡുമായി 'പഠാന്‍'

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ