നാളെ വെളിപ്പെടുത്തുന്നത് വലിയ സര്‍പ്രൈസ്, കാരണം പോസ്റ്ററിലെ അവസാന വരി; ഇന്ത്യന്‍ 2 അപ്ഡേറ്റ്

Published : Oct 28, 2023, 06:57 PM IST
നാളെ വെളിപ്പെടുത്തുന്നത് വലിയ സര്‍പ്രൈസ്, കാരണം പോസ്റ്ററിലെ അവസാന വരി; ഇന്ത്യന്‍ 2 അപ്ഡേറ്റ്

Synopsis

ചിത്രത്തിലെ നായകനായ കമല്‍ ഹാസന്‍ ഡബ്ബിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കളായ  ലൈക്ക പ്രൊഡക്ഷന്‍സ് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. 

ചെന്നൈ: തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2. പ്രഖ്യാപന സമയം മുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. 

2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികള്‍ വന്നെങ്കിലും പിന്നീട് വിക്രത്തിന്‍റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രധാന അപ്ഡേറ്റ് നാളെ വരാന്‍ ഇരിക്കുന്നു എന്നാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. തങ്ങളുടെ എക്സ് അക്കൌണ്ടില്‍ ഇത് സംബന്ധിച്ച് പോസ്റ്റ് ലൈക്ക പ്രൊഡക്ഷന്‍സ് ഇട്ടിട്ടുണ്ട്. ഇത് പ്രകാരം ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 11ന് സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാകും. മിക്കവാറും ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപനം ആയിരിക്കും എന്നാണ് തമിഴ് സിനിമ ലോകത്ത് നിന്നുള്ള സംസാരം.

അപ്ഡേറ്റ് സംബന്ധിച്ച്  ലൈക്ക പങ്കിട്ട പോസ്റ്ററിന്‍റെ അടിയില്‍ 'റിസീവ്ഡ് കോപ്പി- സേനാപതി' എന്ന് എഴുതിയത് വലിയ സര്‍പ്രൈസിനുള്ള സൂചനയാണ് എന്നാണ് സിനിമ ലോകം കരുതുന്നത്. സ്വതന്ത്ര്യ സമര പോരാളിയായ സേനാപതി രാജ്യത്തെ അഴിമതികള്‍ക്കെതിരെ പോരാടുന്നതാണ് ഇന്ത്യന്‍റെ കഥ. 

അതേ സമയം ഡബ്ബിംഗ് പുരോഗമിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ചിത്രത്തിലെ നായകനായ കമല്‍ ഹാസന്‍ ഡബ്ബിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കളായ  ലൈക്ക പ്രൊഡക്ഷന്‍സ് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന്‍  ഷങ്കറും ദൃശ്യങ്ങളിലുണ്ട്. അനിരുദ്ധാണ് ഇന്ത്യന്‍ 2വിന് സംഗീതം നല്‍കുന്നത്.

റെക്കോഡ് തുകയ്ക്കാണ് ഇന്ത്യന്‍ 2 ഒടിടി അവകാശം വിറ്റുപോയത് എന്നാണ് നേരത്തെ വന്ന വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യന്‍ 2 ന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നതെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അവര്‍ അടക്കമുള്ള പല ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 കോടിയാണ് ഡിജിറ്റല്‍ റൈറ്റ്സ് വിറ്റ വകയില്‍ ഇന്ത്യന്‍ 2 ന് ലഭിച്ചിരിക്കുന്ന തുക. ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് വലിയ തുകയാണ് ഇതെന്നാണ് വിവരം.

90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്. 
1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. മാത്രമല്ല മരണത്തിനു മുന്‍പ് നടൻ ഏതാനും രം​ഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വേഷം ചെയ്യുന്നത് നടൻ നന്ദു പൊതുവാള്‍ ആണ്.

ഗ്ലാമറസായി ആര്‍ഷ ബൈജു; എന്തൊരു മാറ്റമെന്ന് ആരാധകര്‍ - വീഡിയോ

​​​​​​​അസീസ് നെടുമങ്ങാട് തന്നെ മിമിക്രിയില്‍ അനുകരിക്കുന്നത് നല്ല രീതിയില്‍ അല്ല; നീരസം പറഞ്ഞ് നടന്‍ അശോകന്‍
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എല്ലാം നുണയെന്ന് ജയസൂര്യ; പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ, കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം
ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്