കമല്‍ഹാസന് ശസ്‍ത്രക്രിയ, കുറച്ച് ആഴ്‍ചകള്‍ വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ട്

Published : Nov 21, 2019, 12:59 PM IST
കമല്‍ഹാസന് ശസ്‍ത്രക്രിയ, കുറച്ച് ആഴ്‍ചകള്‍ വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ട്

Synopsis

നാളെ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.  

തമിഴകത്ത് ഏറ്റവും തിരക്കുള്ള നടനും രാഷ്‍ട്രീയക്കാരനുമൊക്കെയാണ് കമല്‍ഹാസൻ. കമല്‍ഹാസന് ഒരു ശസ്‍ത്രക്രിയ വേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ രാഷ്‍ട്രീയപാര്‍ട്ടി മക്കള്‍ നീതി മയ്യം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. കാലിനാണ് ശസ്‍ത്രക്രിയ. നാളെ ശസ്ത്രക്രിയ നടത്തുമെന്നാണ് പ്രസ്‍താവനയില്‍ അറിയിച്ചിരിക്കുന്നത്.

നാളെ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കാലില്‍ ഇട്ടിരുന്ന കമ്പി നീക്കം ചെയ്യാനാണ് ശസ്‍ത്രക്രിയ. 2016ല്‍ ചെന്നൈ ഓഫീസില്‍ വെച്ച് വീണതിനെ തുടര്‍ന്ന് കമല്‍ഹാസന് ശസ്‍ത്രക്രിയ നടത്തിയിരുന്നു. അന്നു കാലിന് ഇട്ട കമ്പിയാണ് നീക്കം ചെയ്യുന്നത്. രാഷ്‍ട്രീയവും സിനിമാപരവുമായ തിരക്കുകളെ തുടര്‍ന്നായിരുന്നു ശസ്‍ത്രക്രിയ ചെയ്യാനിരുന്നത് നീട്ടിയത്. ഇനി എന്തായാലും ആരോഗ്യം വീണ്ടെടുക്കാൻ കുറച്ചു ആഴ്‍ചകള്‍ വിശ്രമം വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ എംഎ മലയാളമാണ്..'; മദ്യപിച്ച് ലക്കുകെട്ട് വീണ്ടും നടൻ മധു അഞ്ചല്‍, വൻ വിമർശനം
'എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയം..'; എപ്‌സ്റ്റീൻ ഫയൽസിൽ പ്രതികരണമറിയിച്ച് അനുരാഗ് കശ്യപ്