പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിച്ച ത്രില്ലര്‍; 'കണ്ടന്‍' 31 ന് തിയറ്ററുകളില്‍

Published : Jul 22, 2026, 03:44 PM IST
kandan thriller malayalam movie from july 31

Synopsis

നവാഗതനായ ജിബിൻ ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ മലയാളം ത്രില്ലർ ചിത്രം വരുന്നു.

മലയാള സിനിമയിൽ നിന്ന് മറ്റൊരു ത്രില്ലർ ചിത്രം കൂടി എത്തുകയാണ്. പുതുമുഖ സംവിധായകൻ ആയ ജിബിൻ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിബിൻ ആന്റണി, അലൻ ജേക്കബ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. രചന, എഡിറ്റിംഗ്, ലിറിക്സ് എന്നിവ സംവിധായകൻ ജിബിൻ ആന്റണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പൂർണ്ണമായും യൂകെയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് യൂകെ മലയാളികളായ പുതുമുഖങ്ങൾ ആണ്. ചിത്രം യുകെയിൽ വിതരണത്തിനെത്തിക്കുന്നത് ആര്‍എഫ്ടി ഫിലിംസ് ആണ്. കേരളത്തിൽ ഹിമുക്രി - ജയഗീതം വിതരണം നിർവഹിക്കുന്നു.

സംഗീതം നൽകിയിരിക്കുന്നത് ജെയ്സൺ ജോൺ ആണ്. പ്രശസ്ത പിന്നണി ഗായകരായ സൂരജ് സന്തോഷ്‌, സിതാര കൃഷ്ണകുമാർ, അഞ്ജു ജോസഫ് എന്നിവർ പാടിയ ഗാനങ്ങൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാണം ഫോർത്ത് വാൾ പിക്ച്ചേഴ്‌സ് ആണ്. സഹനിർമാതാക്കൾ സജി പി കുര്യൻ, അജു ജോൺ, സാബു തോമസ് എന്നിവരാണ്. ക്രിയേറ്റീവ് ഹെഡ് ബെന്നി ആശംസ, ലൈൻ പ്രൊഡ്യൂസർ ഫിലിപ്പ് കെ ജെ. ചരിത്രത്തിൽ ആദ്യമായിട്ടാണ് യുകെ മലയാളികൾ ചേർന്ന് നിർമ്മിച്ച ഒരു മലയാള സിനിമ കേരളത്തിലും യുകെയിലും ആയി പ്രദർശത്തിനെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പി ആർ ഒ- എം കെ ഷെജിൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അവസരം കിട്ടിയാല്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്'; നോളന്‍റെ 'ഒഡീസ്സി' എന്തുകൊണ്ട് ഐമാക്സില്‍ കാണണം? ചിത്രങ്ങള്‍ പങ്കുവച്ച് പ്രൊജക്ഷനിസ്റ്റ്
'ഇത് ആ പെൺകോന്തന്റെയും അവളുടെയും സ്ഥിരം പരിപാടി'; ജോജു പറഞ്ഞ പ്രമുഖ നടനും ഭാര്യയും ആര്?; സൂചന നൽകി ലക്ഷ്മി മേനോൻ