വ്യോമസേനാ പൈലറ്റായി കങ്കണ റണൗട്ട്; 'തേജസി'ന്‍റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Feb 17, 2020, 12:54 PM IST
വ്യോമസേനാ പൈലറ്റായി കങ്കണ റണൗട്ട്; 'തേജസി'ന്‍റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

Synopsis

തേജസ് എന്ന ചിത്രത്തിലാണ് അടുത്തതായി കങ്കണ വേഷമിടുന്നത്. ചിത്രത്തില്‍ വ്യോമസേനാ പൈലറ്റായാണ് താരം അഭിനയിക്കുന്നത്. 

മുംബൈ: ജയലളിതയുടെ ജീവിതം പറയുന്ന തലൈവി എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. തേജസ് എന്ന ചിത്രത്തിലാണ് അടുത്തതായി കങ്കണ വേഷമിടുന്നത്. ചിത്രത്തില്‍ വ്യോമസേനാ പൈലറ്റായാണ് താരം അഭിനയിക്കുന്നത്. കങ്കണയുടെ ടീമും സിനിമയുടെ അണിയറപ്രവര്‍ത്തകരുമാണ് ചിത്രം പുറത്തുവിട്ടത്. 

''രാവും പകലുമില്ലാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന ശക്തരും ധീരരുമായ സേനയിലുള്ള സ്ത്രീകള്‍ക്ക്... കങ്കണ അടുത്തതായി വ്യോമസേന പൈലറ്റായി അഭിനയിക്കുന്നു, തെജസ് '' പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തു. 

റോണി സ്ക്രൂവാലയുടെ ആര്‍എസ്‍വിപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പുറത്തുവന്നതോടെ ആരാധകരെല്ലാം ഇത് ഏറ്റെടുത്തിരിക്കുകയാണ്. കങ്കണക്ക് ആശംസയുമായി നിരവധി പേര്‍ രംഗത്തെത്തി. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോളിവുഡ് ഇതുവരെ കാണാത്ത 'കുപ്രസിദ്ധ' പ്രൊമോഷൻ; സൈജു കുറുപ്പിന്റെ 'മോഹിനിയാട്ടം ചർച്ചയാകുന്നു'
'പൈസയ്ക്ക് അല്ല വിളിച്ചത്, വർക്ക് കിട്ടാനാണ് എന്നുപറഞ്ഞിട്ടും ബേസിൽ 30000 രൂപ തന്നു..'; തുറന്നുപറഞ്ഞ് കുടശ്ശനാട് കനകം