തെരഞ്ഞെടുപ്പ് ചൂട് കനത്തു: കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ് മാറ്റി

Published : May 17, 2024, 05:48 PM ISTUpdated : May 17, 2024, 05:51 PM IST
തെരഞ്ഞെടുപ്പ് ചൂട് കനത്തു: കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ് മാറ്റി

Synopsis

 ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് അവർ ഭാരതീയ ജനതാ പാർട്ടിക്ക് വേണ്ടിയാണ് കങ്കണ മത്സര രംഗത്തുള്ളത്. 

ദില്ലി: കങ്കണ റണാവത്ത് ഇപ്പോള്‍ ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. അതിനിടയിലാണ് കങ്കണ അഭിനയിച്ച എമര്‍ജന്‍സി ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് എത്തിയത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവർ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ റിലീസ് നീട്ടിയെന്നാണ് പുതിയ വിവരം. 

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്‍റെ തിരക്കിലാണ് കങ്കണ. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് അവർ ഭാരതീയ ജനതാ പാർട്ടിക്ക് വേണ്ടിയാണ് കങ്കണ മത്സര രംഗത്തുള്ളത്. രാഷ്ട്രീയപരമായ കാര്യങ്ങളാലാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചത് എന്നാണ് വിവരം. 

കങ്കണയുടെ നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസ് സോഷ്യൽ മീഡിയയിൽ റിലീസ് മാറ്റിവച്ച വാർത്ത പങ്കുവെച്ചു. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് അറിയിക്കുന്നുണ്ട്.  

“ഞങ്ങളുടെ രാജ്ഞി കങ്കണയ്ക്ക് വേണ്ടി. രാജ്യത്തോടുള്ള കടമയ്ക്കും രാജ്യത്തെ സേവിക്കാനുള്ള അവളുടെ പ്രതിബദ്ധതയ്ക്കും കങ്കണ മുൻഗണന നൽകുന്നതിനാൽ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘എമര്‍ജന്‍സി’യുടെ റിലീസ് തീയതി മാറ്റിവച്ചിരിക്കുന്നു. ഒരു പുതിയ റിലീസ് തീയതി ഉടൻ അപ്‌ഡേറ്റ് ചെയ്യും . നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി" - എന്നാണ് മണികർണിക ഫിലിംസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. 

എഴുത്തുകാരിയായും സംവിധായികയായും നിർമ്മാതാവായും കങ്കണ എത്തുന്ന പ്രൊജക്റ്റാണ് 'എമർജൻസി'. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു.  സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, സഞ്ചിത് ബൽഹാരയുടെതാണ് സംഗീതം. 

രാജമൗലി മഹേഷ് ബാബു ചിത്രം: 'ആ വാര്‍ത്ത കളവാണ്' വ്യക്തമാക്കി നിര്‍മ്മാതാവ്

മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മാര്‍ക്കോ; ഒരുങ്ങുന്നത് ഉണ്ണി മുകുന്ദന്‍റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം
 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ