നര്‍ത്തകിയായ തലൈവി! കങ്കണയുടെ ജയലളിതാ ചിത്രത്തിന്‍റെ 'ന്യൂ ലുക്ക്'

Published : Feb 03, 2020, 09:50 AM IST
നര്‍ത്തകിയായ തലൈവി! കങ്കണയുടെ ജയലളിതാ ചിത്രത്തിന്‍റെ 'ന്യൂ ലുക്ക്'

Synopsis

പച്ച ബ്ലൗസും ചുവപ്പ് സാരിയും സ്വര്‍ണ്ണാഭരണങ്ങളുമായി കങ്കണ രാജസദസിന് സമാനമായ സെറ്റില്‍ ചുവടുവയ്ക്കുന്ന ചിത്രമാണ്...

ചെന്നൈ: ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയിലെ കങ്കണയുടെ 'ന്യൂ ലുക്ക്' പുറത്തുവിട്ടു. നര്‍ത്തകിയുടെ വേഷത്തിലാണ് പോസ്റ്ററില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. പച്ച ബ്ലൗസും ചുവപ്പ് സാരിയും സ്വര്‍ണ്ണാഭരണങ്ങളുമായി കങ്കണ രാജസദസിന് സമാനമായ സെറ്റില്‍ ചുവടുവയ്ക്കുന്നതിന്‍റെ ചിത്രമാണ് ഇതെന്ന് വ്യക്തം. 

എ എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ നടിയില്‍ നിന്ന് ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയിലേക്കുള്ള ജയലളിതയുടെ പ്രയാണമാണ് സിനിമ. നവംബര്‍ 2019 ല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. അതേസമയം കങ്കണയുടെ രാഷ്ട്രീയക്കാരിയായ ജയലളിതയിലേക്കുള്ള രൂപമാറ്റം വ്യക്തമാക്കുന്ന ആ പോസ്റ്റര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 'വ്യാജം' എന്നാണ് ആളുകള്‍ ഇതിനെ വിളിച്ചത്. 

ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. അദ്ദേഹത്തിന്‍റെ ഫസ്റ്റ് ലൂക്ക് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. ജൂണ്‍ 26 ന് തമിഴ് , തെലുഗു, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

2026ലെ ആദ്യ ഹിറ്റ്, മമ്മൂട്ടിയുടെ കാമിയോ റോള്‍, ചത്താ പച്ചാ രണ്ടാഴ്‍ച കൊണ്ട് നേടിയത്
ദിലീഷ് പോത്തനൊപ്പം സാഗര്‍ സൂര്യ, ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു