
ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് കങ്കണ റണൗത്ത്(Kangana Ranaut). തന്റെ നിലപാടുകൾ കൃത്യമായി പറയുന്ന താരത്തിന് പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ താൻ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്ന് നടി(actress) പറഞ്ഞു. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും നടി പറഞ്ഞു.
ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജീവിതത്തിൽ എവിടെ എത്തും എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കങ്കണ.''തീർച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്. അഞ്ച് വർഷത്തിനപ്പുറം ഞാൻ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരാളായും,'' കങ്കണ പറഞ്ഞു.
Read Also: കങ്കണ റണാവത്ത് യുപി സർക്കാർ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
കഴിഞ്ഞ ദിവസമാണ് കങ്കണക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇത് കങ്കണയുടെ നാലാമത് ദേശീയ പുരസ്കാരമാണ്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ റിലീസായ പുതിയ ചിത്രം. ധക്കഡ്, തേജസ് എന്നീ ചിത്രങ്ങളാണ് കങ്കണയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. ഒപ്പം നടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മണികർണിക ഫിലിംസ് നിർമ്മിക്കുന്ന ടികു വെഡ്സ് ഷെരു എന്ന ചിത്രത്തിന്റെയും ഷൂട്ടിംഗ് നടക്കുകയാണ്.
മകന്റെ തെറ്റിന് ജാക്കി ചാന്‍ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു; ഷാരൂഖിന് നേരെ കങ്കണയുടെ ഒളിയമ്പ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ