
മുംബൈ: പുൽവാമ ഭീകരാക്രമണത്തെ വളരെ ശക്തമായ ഭാഷയിലാണ് ബോളിവുഡ് താരം കങ്കണ റണാവത്ത് അപലപിച്ചത്. ബോളിവുഡിലെ പലരും പാകിസ്ഥാനെ പിന്തുണയ്ക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ കങ്കണയുടെ പരാമര്‍ശം. സഹപ്രവർത്തകർ രാജ്യദ്രോഹികളാണെന്നും കങ്കണ പറഞ്ഞിരുന്നു. ഇതോടെ താരത്തിനെതിരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തു.
അതിർത്തിയിലെ സംഘർഷാവസ്ഥയിൽ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ. പെട്ടെന്നുള്ള വികാരം കാരണമാണ് താൻ സഹപ്രവർത്തകരെ രാജ്യദ്രോഹികളെന്ന് വിളിച്ചതെന്ന് കങ്കണ പറഞ്ഞു. ദില്ലിയിൽ വച്ച് നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു താരത്തിന്റെ പ്രതികരണം.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും നിഷ്‌ഠൂരമായ ആക്രമണമാണ് ഉണ്ടായത്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ വികാരത്തിന്റെ ഇരയായി നമുക്ക് തുടർന്ന് പോകാനാവില്ല. ആ സമയത്ത് ഇത്തരം ക്രൂര കൃത്യങ്ങൾ മറികടക്കാൻ എന്ത് ചെയ്യണമെന്ന് നമ്മൾ ആലോചിക്കും. അപ്പോൾ അതിർത്തിയിലേക്ക് പോകാനാണ് എനിക്ക് തോന്നിയത്. അതിർത്തിയിൽ പോയി തോക്ക് തട്ടിയെടുത്ത് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി- കങ്കണ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ