Kangana Ranaut : 'ചീത്തപ്പേരുണ്ട്, വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ല'; കങ്കണ

Published : May 12, 2022, 10:08 AM ISTUpdated : May 12, 2022, 10:18 AM IST
Kangana Ranaut : 'ചീത്തപ്പേരുണ്ട്, വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ല'; കങ്കണ

Synopsis

യഥാർത്ഥ ജീവിതത്തിൽ ടോം ബോയ് ആണോ, ആരെയെങ്കിലും മർദ്ദിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. 

ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും കങ്കണയെ(Kangana Ranaut) തേടി എത്തിയിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് മുഖം നോക്കാതെ തന്റെ നിലപാട് അവതരിപ്പിക്കുന്ന ചുരുക്കം ചിലരിൽ ഒരാളുകൂടിയാണ് കങ്കണ. താനൊരു വഴക്കാളിയാണെന്ന് ആളുകൾ പറയുന്നുവെന്ന് പറയുകയാണ് നടി. ഇക്കാരണം കൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും തമാശരൂപേണ കങ്കണ പറയുന്നു. 

തന്റെ പുതിയ ചിത്രമായ ധമാക്കയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രതികരണം. യഥാർത്ഥ ജീവിതത്തിൽ ടോം ബോയ് ആണോ, ആരെയെങ്കിലും മർദ്ദിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. "ആൺകുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറഞ്ഞു പരത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ കഠിനഹൃദയയാണെന്നാണ് എല്ലാവരും കരുതുന്നത്" എന്നും കങ്കണ പറയുന്നു.

റസ്നീഷ് ഘായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധക്കഡ്. ഈ മാസം 20ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായിട്ടാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംസ്കൃതമാണ് ദേശീയ ഭാഷയാക്കേണ്ടത്; 'ഹിന്ദി' വിവാദത്തില്‍ കങ്കണ

ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും കങ്കണ റണൗത്ത് (Kangana Ranaut). ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്നും കങ്കണ കങ്കണ റണൗത്ത് പറഞ്ഞു.

ഹിന്ദി ഇനി രാഷ്ട്രഭാഷയല്ലെന്ന തെന്നിന്ത്യൻ താരം കിച്ച സുദീപിന്റെ പരാമർശത്തില്‍ ആരംഭിച്ച ഭാഷ തര്‍ക്കത്തില്‍ അജയ് ദേവ്ഗണിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു താരം. വലിയ വിവാദത്തിന് കാരണമായ ദേവഗണും സുദീപും തമ്മിലുള്ള ട്വിറ്റർ പോരില്‍ അഭിപ്രായം പറയുകയായിരുന്നു താരം.

ധാക്കഡിന്‍റെ (Dhaakad)  എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കവേ, അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുമ്പോഴും, സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താൻ വിശ്വസിക്കുന്നുവെന്ന് 35 കാരിയായ  കങ്കണ പറഞ്ഞു.

"ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, അതിനാൽ, ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ ജി പറഞ്ഞപ്പോൾ, അദ്ദേഹത്തിന് തെറ്റില്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾ മനസ്സിലാക്കുന്ന ഒരേയൊരു ബോധമാണെങ്കിൽ, അത് നിങ്ങളുടെ തെറ്റാണ്. എങ്കിൽ. കന്നഡ ഹിന്ദിയേക്കാൾ പഴയതാണ്, തമിഴും പഴയതാണെന്ന് ആരോ എന്നോട് പറയുന്നു, അപ്പോൾ അവരും തെറ്റല്ല- തന്‍റെ നിലപാട് ലഘൂകരിച്ച് പിന്നീട് കങ്കണ അഭിപ്രായപ്പെട്ടു. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു