പീഡന ആരോപണം; കങ്കണ റണൗട്ടിന്റെ ബോഡി ഗാര്‍ഡ് അറസ്റ്റിൽ

By Web TeamFirst Published May 31, 2021, 12:18 PM IST
Highlights

കഴിഞ്ഞ ആഴ്ച്ചയാണ് മുപ്പത്കാരിയായ യുവതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. 

മുംബൈ: നടി കങ്കണ റണൗട്ടിന്റെ ബോഡി ഗാർഡിനെ കർണാടകത്തിൽ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. മാണ്ട്യ സ്വദേശി കുമാർ ഹെഗ്‌ഡെയെയാണ് മുംബൈ ഡീഎൻ നഗർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി. 

കുമാർ യുവതിയോട് പണം വാങ്ങി സ്വദേശമായ കർണാടകത്തിലേക്ക് പോയ ശേഷം വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. മാണ്ട്യ കോടതിയിൽ ഹാജരാക്കിയ കുമാർ ഹെഗ്‌ഡെയെ മുംബൈയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ആഴ്ച്ചയാണ് മുപ്പത്കാരിയായ യുവതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. ഇരുവരും എട്ട് വര്‍ഷമായി പരിചയത്തിലാണെന്നും യുവതി പറഞ്ഞിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.

കുമാര്‍ മറ്റൊരു വിവാവം കഴിക്കാന്‍ പോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ലൈംഗിക അതിക്രമം, വഞ്ചന എന്നീ കാര്യങ്ങള്‍ കാണിച്ചാണ് യുവതി കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!