കങ്കുവ വടക്കേ അമേരിക്കയില്‍ നേടിയത്, ഫൈനല്‍ കണക്കുകള്‍ പുറത്ത്

Published : Nov 29, 2024, 04:48 PM ISTUpdated : Nov 30, 2024, 09:57 AM IST
കങ്കുവ വടക്കേ അമേരിക്കയില്‍ നേടിയത്, ഫൈനല്‍ കണക്കുകള്‍ പുറത്ത്

Synopsis

കങ്കുവ വടക്കേ അമേരിക്കയില്‍ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

തമിഴകത്തിന്റെ സൂര്യ നായകനായി വന്ന ചിത്രമാണ് കങ്കുവ. ആരാധകരെ നിരാശപ്പെടുത്ത പ്രകടനമായിരുന്നു കങ്കുവയുടേത്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപയിലധികം നേടിയിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. കങ്കുവയുടെ നോര്‍ത്ത് അമേരിക്കയിലെ ഫൈനല്‍ കളക്ഷൻ അനലിസ്റ്റുകള്‍ പുറത്തുവിട്ടതാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

കങ്കുവ നോര്‍ത്ത് അമേരിക്കയില്‍ 6.3 കോടിയാണ് ആകെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൻ ഹൈപ്പ് ചിത്രത്തിന് നിലനിര്‍ത്താനായില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിരവധി വിമര്‍ശനങ്ങള്‍ ചിത്രത്തിന് നേരെയുണ്ടായിയെന്നാണ് തിയറ്ററില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മിക്കതും വ്യക്തമാക്കിയത്. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിച്ചത്.

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളം ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിച്ചത് ശ്രദ്ധയാകര്‍ഷിരുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.

Read More: ഐഡന്റിറ്റിയുമായി ടൊവിനോ, അപ്‍ഡേറ്റും പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍