'പലരുടെയും ആർഐപി മെസ്സേജുകൾ കണ്ടുണരുന്ന പകലുകൾ'; കൊവിഡ് ഭീതി പങ്കുവെച്ച് കനിഹ

By Web TeamFirst Published May 4, 2021, 7:05 PM IST
Highlights

തന്റെ കൂടെ പഠിച്ച ചിലരുടെ മരണ വാർത്ത സുഹൃത്തുക്കൾ വിളിച്ചറിയിച്ചപ്പോൾ ഞെട്ടൽ ഉളവാക്കിയെന്നും കനിഹ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

കൊവിഡ് രണ്ടാംതരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുറിപ്പുമായി നടി കനിഹ. കൊവിഡ് പണ്ടത്തെ പോലെ അകലെയുള്ള കാര്യമല്ലെന്നും നമുക് തൊട്ടടുത്ത് എത്തിയെന്നും താരം കുറിച്ചു. തന്റെ കൂടെ പഠിച്ച ചിലരുടെ മരണ വാർത്ത സുഹൃത്തുക്കൾ വിളിച്ചറിയിച്ചപ്പോൾ ഞെട്ടൽ ഉളവാക്കിയെന്നും കനിഹ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

’യാഥാർത്ഥ്യം നമ്മുടെ അടുത്തെത്തി. കൊവിഡ് എന്റെ അടുത്ത ചിലർക്ക് പോലും പിടിച്ചിരിക്കുന്നു. ഇത് ഇപ്പോൾ പത്രത്തിലെ വെറും നമ്പറുകൾ മാത്രമല്ല. എനിക്കൊപ്പം വർക്ക് ചെയ്ത, ഓർമ്മകൾ പങ്കുവെച്ച പലരുടെയും ആർഐപി മെസ്സേജുകൾ കണ്ടുണരുന്ന പകലുകൾ.ജീവിതം ക്ഷണികവും പ്രവചനാതീതവുമായി മാറുമ്പോൾ അഹങ്കാരം, പ്രതാപം, ഈഗോ എല്ലാം എന്തിനെന്ന് ഞാൻ ആലോചിക്കുകയാണ്. നല്ല നിമിഷങ്ങൾ പങ്കുവെച്ചില്ല എന്ന് എനിക്ക് ഒരിക്കലും ഖേദം തോന്നരുത്. പക വെച്ചുപുലർത്തരുത്.. ജീവിതം നൈമിഷികമാണ്. സംസാരിക്കാൻ തോന്നുമ്പോൾ സംസാരിക്കുക, കെട്ടിപുണരാൻ തോന്നുമ്പോൾ, കെട്ടിപുണരുക, നിങ്ങൾക്ക് കരുതൽ ഉണ്ടെങ്കിൽ വിളിച്ച് ഹലോ പറയുക.. സമയം വൈകുന്നതിന് മുൻപ്’, കനിഹ കുറിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

അതേസമയം, കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

click me!