കന്നട ‘ദൃശ്യം 2‘ ഒരുങ്ങുന്നു; കേന്ദ്ര കഥാപാത്രങ്ങളായി നവ്യയും രവിചന്ദ്രനും, ഒപ്പം ആശാ ശരത്തും

Web Desk   | Asianet News
Published : Jul 12, 2021, 01:55 PM IST
കന്നട ‘ദൃശ്യം 2‘ ഒരുങ്ങുന്നു; കേന്ദ്ര കഥാപാത്രങ്ങളായി നവ്യയും രവിചന്ദ്രനും, ഒപ്പം ആശാ ശരത്തും

Synopsis

2014 ജൂണ്‍ 20ന്  റിലീസ് ചെയ്‍ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായര്‍ക്കും വലിയ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. മലയാളത്തിൽ ഹിറ്റായതോടെ ചിത്രം മറ്റ് ഭാ​ഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ഏഴ് വർഷത്തിന് ശേഷം ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഹിറ്റുകളുടെ പട്ടികയിൽ ഇടംനേടി. നിലവിൽ ദൃശ്യം 2 മറ്റ് ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നട റീമേക്ക് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ദൃശ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മീന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് നവ്യ നായരാണ്. ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട താരം രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിലും ഇവർ തന്നെയായിരുന്നു താരങ്ങൾ. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ഈ ചിത്രം കന്നഡയിലും വൻ ഹിറ്റായി. 2014 ജൂണ്‍ 20ന്  റിലീസ് ചെയ്‍ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായര്‍ക്കും വലിയ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി