കൗതുകത്തോടെ പ്രേക്ഷകര്‍; 'കണ്ണപ്പ' മലയാളം ട്രെയ്‍ലര്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1

Published : Jun 15, 2025, 04:43 PM IST
kannappa malayalam trailer is trending number 1 mohanlal

Synopsis

എന്നാല്‍ ലഭിച്ച കാഴ്ചകളുടെ എണ്ണത്തില്‍ തെലുങ്ക്, ഹിന്ദി ട്രെയ്‍ലറുകളാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍

തെലുങ്കില്‍ നിന്നുള്ള അപ്കമിംഗ് ലൈനപ്പിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് എത്തുന്നത്. ബഹുഭാഷകളില്‍ നിന്നുള്ള താരങ്ങളുടെ അതിഥിവേഷങ്ങളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. തെലുങ്കില്‍ നിന്ന് പ്രഭാസും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറും എത്തുമ്പോള്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തിയിരുന്നു. ഇപ്പോഴിതാ മലയാളം ട്രെയ്‍ലര്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

എന്നാല്‍ ലഭിച്ച കാഴ്ചകളുടെ എണ്ണത്തില്‍ തെലുങ്ക്, ഹിന്ദി ട്രെയ്‍ലറുകളാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍. തെലുങ്ക് ട്രെയ്‍ലര്‍ 38 ലക്ഷവും ഹിന്ദി ട്രെയ്‍ലര്‍ 19 ലക്ഷവും കാഴ്ചകളാണ് നേടിയിരിക്കുന്നത്. മലയാളം 4 ലക്ഷവും തമിഴ് 3.5 ലക്ഷവും കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഏറ്റവും കുറവ് കാഴ്ചകള്‍ കന്നഡത്തിലെ ട്രെയ്‍ലറിന് ആണ്. 73,000 കാഴ്ചകള്‍ മാത്രമാണ് കന്നഡ ട്രെയ്‍ലറിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ ശിവനോടുള്ള അചഞ്ചലമായ സ്നേഹവും അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്‍റെ യാത്രയുമാണ് കണ്ണപ്പ പറയുന്നത്. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആർഒ ആതിര ദിൽജിത്ത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും