100 കോടി ബജറ്റിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം; മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം 'കണ്ണപ്പ'

Published : May 21, 2024, 03:32 PM ISTUpdated : May 21, 2024, 03:33 PM IST
100 കോടി ബജറ്റിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം; മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം 'കണ്ണപ്പ'

Synopsis

പ്രഭാസ്, അക്ഷയ്കുമാര്‍, ശരത്കുമാര്‍ തുടങ്ങി വൻതാരനിരയും മോഹൻലാലിന് ഒപ്പം കണ്ണപ്പയിൽ എത്തുന്നുണ്ട്.

മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാരും ഏറെയാണ്. ഇന്നിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ടീം കണ്ണപ്പ. 

മോഹൻലാലിന്റെ ഫോട്ടോയ്ക്ക് ഒപ്പം പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റർ. ബാക്​ഗ്രൗണ്ടിൽ അമ്പും വില്ലും ഏന്തി നിൽക്കുന്ന ഒരാളെയും കാണാം. ഇത് മോഹൻലാൽ കഥാപാത്രമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ ഇത് മോഹൻലാൽ തന്നെ എന്നാണ് ആരാധക പക്ഷം. അതേസമയം  ചിത്രത്തിന്റെ ടീസർ ജൂൺ 13ന് റിലീസ് ചെയ്യുമെന്നാണ് വിവരം. 

100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവത്തെ കുറിച്ചാണ് പറയുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍.  

പ്രഭാസ്, അക്ഷയ്കുമാര്‍, ശരത്കുമാര്‍ തുടങ്ങി വൻതാരനിരയും മോഹൻലാലിന് ഒപ്പം കണ്ണപ്പയിൽ എത്തുന്നുണ്ട്. മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി,  എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ.മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു