കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു; കാരണക്കാരെ കണ്ടെത്തുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം !

Published : Nov 10, 2024, 12:03 PM IST
കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു; കാരണക്കാരെ കണ്ടെത്തുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം !

Synopsis

മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം. 

തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന കണ്ണപ്പ എന്ന ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടർ ലുക്ക് ലീക്കായത് വാർത്തകളിൽ ഇടംനേടിയിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത ടീസറിൽ പോലും മറച്ചുവച്ചിരുന്ന ഈ ലുക്ക് എങ്ങനെ പുറത്തായെന്ന അന്വേഷണത്തിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ലുക്ക് ലീക്കായതിൽ അറിയിപ്പുമായി നിർമാതാക്കളായ 24 ഫ്രെയിംസ് ഫാക്ടറിയും രം​ഗത്ത് എത്തിയിട്ടുണ്ട്. ഒപ്പം പാരിതോഷികവും. 

പ്രഭാസിന്റെ ലുക്ക് പുറത്തുവിട്ട ആളെ കണ്ടുപിടിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. "കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ ഞങ്ങളുടെ മനസും ആത്മാവും കണ്ണപ്പയിൽ അർപ്പിച്ചിരിക്കുകയാണ്. രണ്ട് വർഷത്തെ തീവ്ര പരിശ്രമത്തിന് ഒടുവിൽ മികച്ചൊരു ചിത്രം നിങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. എന്നാൽ ഞങ്ങളുടെ അനുമതി ഇല്ലാതെ പ്രഭാസിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. വളരെയധികം നിരാശാജനകമാണത്. ഇതെങ്ങനെ പുറത്തെത്തി എന്ന് ഞങ്ങൾക്ക് അറിയണം. ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളും പൊലീസും. പുറത്തുവന്ന പോസ്റ്റർ പങ്കിടരുതെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അറിയിക്കുകയാണ്. ചിത്രം പുറത്തുവിട്ട ആളെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകുന്നതായിരിക്കും", എന്നാണ് നിർമാതാക്കളുടെ പ്രസ്താവന. 

കണ്ണപ്പയിൽ അതിഥി വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. മോഹൻലാലും കണ്ണപ്പയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍.

മാർക്കോ യാരെന്ന് തെരിയുമാ ? തമിഴകത്തും ആവേശം തീര്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി,  എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!