ചിരിപ്പിച്ചും പേടിപ്പിച്ചും 'കപ്കപി'; രോമാഞ്ചം ഹിന്ദിയുടെ ടീസർ എത്തി

Published : Apr 25, 2025, 08:23 PM ISTUpdated : Apr 25, 2025, 08:28 PM IST
ചിരിപ്പിച്ചും പേടിപ്പിച്ചും 'കപ്കപി'; രോമാഞ്ചം ഹിന്ദിയുടെ ടീസർ എത്തി

Synopsis

ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം. 

പേടിക്കുമെന്ന് പറഞ്ഞാലും പ്രേത കഥകളോട് ഒരു അഭിനിവേശമുള്ളവരാണ് ഓരോരുത്തരും. അതുകൊണ്ടാണ് പേടിപ്പിക്കുന്ന സിനിമാ രംഗങ്ങൾ കണ്ടു കണ്ണു പൊത്തിയാലും ഒളിക്കണ്ണിൽ പിന്നെയും കാണുന്നത്. ഒരു മിഥ്യയെ സത്യമാക്കുന്ന തരത്തിൽ വിശ്വസിപ്പിക്കുന്നത് തന്നെയാണ് ഇത്തരം കഥകളുടെ വിജയം. പേടിപ്പിച്ചു വിറപ്പിക്കാൻ മാത്രമല്ല മറിച്ച് ചിരിപ്പിക്കാനും ഇങ്ങനെയുള്ള സിനിമകൾക്കാവുമെന്ന് ഒട്ടേറെ സിനിമകൾ തെളിയിച്ചു കഴിഞ്ഞു. അത്തരത്തിൽ മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് രോമാഞ്ചം. 

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിൻ്റെ ഹിന്ദി പതിപ്പാണ് 'കപ്കപി'. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 23ന് തീയേറ്റർ റിലീസിന് ഒരുങ്ങി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി. സീ സ്റ്റുഡിയോസ്, ബ്രാവോ എൻ്റർടെയിൻമെൻറ് എന്നീ ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

'ഈ നരകത്തിൽ നിന്നും നിന്നെ ഞാൻ പുറത്തു കൊണ്ടുവരും'; ത്രില്ലടിപ്പ് ആസാദി ട്രെയിലർ

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മലയാലത്തില്‍ വന്‍ ഹിറ്റായ രോമാഞ്ചം ബോളിവുഡ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ