Karan Johar about Minnal Murali : 'എന്നെ ഒരുപാട് രസിപ്പിച്ചു'; മിന്നല്‍ മുരളിയെക്കുറിച്ച് കരണ്‍ ജോഹര്‍

Published : Jan 08, 2022, 06:04 PM IST
Karan Johar about Minnal Murali : 'എന്നെ ഒരുപാട് രസിപ്പിച്ചു'; മിന്നല്‍ മുരളിയെക്കുറിച്ച് കരണ്‍ ജോഹര്‍

Synopsis

നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് മിന്നല്‍ മുരളി

മുന്‍പ് ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രേക്ഷകവൃന്ദത്തെയാണ് ടൊവീനോ (Tovino Thomas) ചിത്രം മിന്നല്‍ മുരളിക്ക് (Minnal Murali) ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം അവരുടെ ഗ്ലോബല്‍ റാങ്കിംഗില്‍ പോയവാരം മൂന്നാംസ്ഥാനത്തായിരുന്നു. നിരവധി ഭാഷകളില്‍ മൊഴിമാറ്റ പതിപ്പുകളും മറ്റനേകം ഭാഷകളില്‍ സബ് ടൈറ്റിലുകളുമായി എത്തിയിരിക്കുന്ന ചിത്രം 30 രാജ്യങ്ങളിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലും കഴിഞ്ഞ വാരം ഇടംപിടിച്ചിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കൂടുതല്‍ സിനിമാപ്രേമികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ (Karan Johar). ചിത്രം തന്നെ ഏറെ രസിപ്പിച്ചെന്ന് ടൊവീനോയ്ക്ക് അയച്ച വാട്‍സ്ആപ് സന്ദേശത്തില്‍ കരണ്‍ പറഞ്ഞു.

"ടൊവീനോ, മിന്നല്‍ മുരളി കാണാനുള്ള അവസരം എനിക്ക് ഇന്നലെ രാത്രിയാണ് ലഭിച്ചത്. എന്നെ ഒരുപാട് രസിപ്പിച്ചു ഈ ചിത്രം. ഏറ്റവും സമര്‍ഥമായ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ആദ്യാവസാനം അതിന്‍റെ രസച്ചരട് നിലനിര്‍ത്തുന്നുണ്ട്. ഒരു സൂപ്പര്‍ഹീറോ ചിത്രം എന്ന നിലയ്ക്ക് പതിവു വഴികളില്‍ നിന്നുള്ള വഴിമാറിനടത്തവുമാണ് ഇത്. തീര്‍ച്‍ഛയായും നിങ്ങള്‍ ഏറെ നന്നായിരുന്നു. അഭിനന്ദനങ്ങള്‍. ഒരുപാട് സന്തോഷം", ടൊവീനോയ്ക്ക് അയച്ച വാട്‍സ്ആപ് സന്ദേശത്തില്‍ കരണ്‍ മനസ് തുറന്നു. നമ്മള്‍ ചെയ്യുന്ന ജോലിയെ മുഴുവന്‍ ലോകവും അഭിനന്ദിക്കുക എന്നത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ലെന്നും കരണ്‍ ജോഹറിനെപ്പോലെ ഒരു പ്രമുഖ സംവിധായകനില്‍ നിന്നും ഇത്തരത്തില്‍ ഒരു അഭിനന്ദന സന്ദേശം ലഭിക്കുമ്പോള്‍ അത് സ്വപ്‍നതുല്യമായി തോന്നുന്നുവെന്നും ടൊവീനോ ഈ മെസേജ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ലോകത്ത് ഏറ്റവും ആരാധകരുള്ള ഫിലിം ഴോണര്‍ ആണ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍. മലയാളത്തിലെ ഏറ്റവുമാദ്യത്തെ സൂപ്പര്‍ഹീറോ ചിത്രത്തെ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതും ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. സമീപകാലത്ത് മറ്റൊരു ഇന്ത്യന്‍ ചിത്രത്തിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റിയാണ് നെറ്റ്ഫ്ലിക്സ് മിന്നല്‍ മുരളിക്ക് നല്‍കിയത്. നെറ്റ്ഫ്ലിക്സിന്‍റെ പ്രതീക്ഷയെ യാഥാര്‍ഥ്യമാക്കുന്നതാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം സൂചിപ്പിക്കുന്നത്. വരും വാരങ്ങളിലും ലോക പ്രേക്ഷകരിലേക്ക് ചിത്രം കൂടുതല്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഏഷ്യ കൂടാതെ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കഴിഞ്ഞ വാരം ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്നെ എന്താ വിശ്വാസമില്ലേ?'; 'കളങ്കാവൽ' സ്നീക്ക് പീക്ക് പുറത്ത്
ഹണി റോസ് ചിത്രം റേച്ചൽ നാളെ മുതൽ തിയേറ്ററുകളിൽ