ധര്‍മ്മ പ്രൊഡക്ഷന്‍റെ 50% ഓഹരി അധര്‍ പൂനവാലയ്ക്ക് വിറ്റ് കരണ്‍ ജോഹര്‍; തുക കേട്ട് ഞെട്ടി ബോളിവുഡ് !

Published : Oct 22, 2024, 08:24 AM IST
ധര്‍മ്മ പ്രൊഡക്ഷന്‍റെ 50% ഓഹരി അധര്‍ പൂനവാലയ്ക്ക് വിറ്റ് കരണ്‍ ജോഹര്‍; തുക കേട്ട് ഞെട്ടി ബോളിവുഡ് !

Synopsis

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസിന്റെ 50% ഓഹരികൾ ആധാർ പൂനവാലയുടെ സെറിൻ എന്റർടെയ്ൻമെന്റ് വാങ്ങി. ശേഷിക്കുന്ന 50% ഉടമസ്ഥാവകാശം കരൺ ജോഹറിനായിരിക്കും, 

ദില്ലി: കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷന്‍റെ 50% ഓഹരികൾ പ്രമുഖ ഫാര്‍മസ്യൂട്ടിക്സ് ബിസിനസുകാരന്‍ ആധര്‍ പൂനവാല സ്വന്തമാക്കി. ധർമ്മ പ്രൊഡക്ഷൻസ് പുറത്തിറക്കിയ  വാര്‍ത്ത കുറിപ്പ് പ്രകാരം 1,000 കോടി രൂപയ്ക്ക് ധര്‍മ്മയുടെ 50 ശതമാനം ഷെയറുകള്‍ പൂനവാലയുടെ സെറിന്‍ എന്‍റര്‍ടെയ്മെന്‍റ് വാങ്ങി. ശേഷിക്കുന്ന 50% ഉടമസ്ഥാവകാശം കരൺ ജോഹറിനായിരിക്കും, കരണ്‍ ജോഹര്‍ തന്നെയായിരിക്കും തുടര്‍ന്നും ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ അപൂർവ മേത്ത ഉണ്ടാകും

കരൺ ജോഹറുമായി കൈകോർത്തതിൽ അധര്‍ പൂനവാല സന്തോഷം പ്രകടിപ്പിച്ചു. " സുഹൃത്ത് കരൺ ജോഹറിനൊപ്പം നമ്മുടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ പ്രൊഡക്ഷൻ ഹൗസുകളില്‍ ഒന്നില്‍ പങ്കാളിയാകാനുള്ള അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ധർമ്മ കെട്ടിപ്പടുക്കാനും വളർത്താനും വരും വർഷങ്ങളിൽ ഇനിയും വലിയ ഉയരങ്ങൾ കൈവരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു."

പുതിയ പങ്കാളിത്തം സംബന്ധിച്ച് കരൺ ജോഹർ പ്രസ്താവന ഇറക്കിയിട്ടുണ്ട് "ധർമ്മ പ്രൊഡക്ഷൻസ് അതിന്‍റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ സംസ്കാരത്തിന്‍റെ സത്ത ഉൾക്കൊള്ളുന്ന ഹൃദയസ്പർശിയായ കഥകളാണ് ആവിഷ്കരിച്ചത്. എന്നും എല്ലാവരെയും സ്വദീനിക്കുന്ന സിനിമകൾ സൃഷ്ടിക്കാൻ എന്‍റെ പിതാവ് സ്വപ്നം കണ്ടു, ഞാൻ എന്‍റെ കരിയർ അതിനായി സമർപ്പിച്ചു. ആ ദർശനം ഇപ്പോള്‍ വിപൂലികരിക്കുകയാണ്" 

“ഇന്ന്, ഒരു അടുത്ത സുഹൃത്തും ആധറുമായി കൈകോർക്കുമ്പോൾ, ധർമ്മ പ്രൊഡക്ഷന്‍റെ പൈതൃകത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്. ഈ പങ്കാളിത്തം ഞങ്ങളുടെ കഥപറച്ചിൽ വൈദഗ്ധ്യത്തിന്‍റെയും ബിസിനസ്സ് തന്ത്രങ്ങളുടെയും സമ്പൂർണ്ണ സംയോജനത്തിലേക്കാണ് നയിക്കുന്നത്. പാരമ്പര്യത്തെ കൈവിടാതെ ആധുനിക വിനോദ ലോകത്തെ സാധ്യതകള്‍ തേടുകയാണ് ഞങ്ങള്‍. ധർമ്മയുടെ യാത്ര ശ്രദ്ധേയമാണ് ഈ സഹകരണം അതിർത്തികളിലും തലമുറകളിലും നിലനില്‍ക്കുന്ന കണ്ടന്‍റുകള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതളാണ് തുറക്കുന്നത്"  കരണ്‍ ജോഹര്‍ പറഞ്ഞു. 

1976 ൽ കരൺ ജോഹറിൻ്റെ പിതാവ് യാഷ് ജോഹർ സ്ഥാപിച്ചതാണ് ധർമ്മ പ്രൊഡക്ഷൻസ്. കുച്ച് കുച്ച് ഹോതാ ഹേ, കഭി അൽവിദ നാ കെഹ്ന, സ്റ്റുഡന്‍റ് ഓഫ് ദി ഇയർ, ഗുഡ് ന്യൂസ്, ബ്രഹ്മാസ്ത്ര: ഭാഗം ഒന്ന് - ശിവ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രൊഡക്ഷൻ ഹൗസാണ്. 

90 ശതമാനത്തിലേറെ ഷെയര്‍ കരണ്‍ ജോഹറും അമ്മയുമാണ് ഇത്രയും നാള്‍ കൈയ്യാളിയത്. അതിനിടെ ഇവര്‍ ഷെയറുകള്‍ വില്‍ക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ റിലയന്‍സാണ് ഷെയര്‍ വാങ്ങുന്നത് എന്നാണ് വാര്‍ത്ത വന്നത്. പക്ഷെ അപ്രതീക്ഷിതമായാണ് അധാര്‍ പൂനവാല  ചിത്രത്തില്‍ എത്തിയത്. ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ) മേധാവിയാണ് ആധാര്‍ പൂനവാല. കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കമ്പനിയാണ് ഇവര്‍. 

'ഓഡിഷന് ശേഷവും പിൻവാങ്ങാൻ ആലോചിച്ചു', ഒടുവില്‍ സ്റ്റാര്‍ സിംഗര്‍ വിന്നര്‍: അരവിന്ദുമായി അഭിമുഖം

100 കോടി ബജറ്റ്, പരക്കെ ട്രോള്‍ 10 മത്തെ ദിവസം വെറും 31 ലക്ഷം; ദുരന്തമായി ഈ ചിത്രം !

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്
ഒടുവില്‍ പരാശക്തി തമിഴ്‍നാട്ടില്‍ നിന്ന് ആ മാന്ത്രിക സംഖ്യ മറികടന്നു