പെണ്‍കുട്ടിയെ അവഗണിച്ച് പോയതിന് കരീനയ്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം- വീഡിയോ

Web Desk   | Asianet News
Published : Dec 28, 2019, 12:20 PM IST
പെണ്‍കുട്ടിയെ അവഗണിച്ച് പോയതിന് കരീനയ്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം- വീഡിയോ

Synopsis

പെണ്‍കുട്ടിയെ അവഗണിച്ച് പോയതിന് കരീന കപൂറിനെ വിമര്‍ശിച്ച് ആരാധകര്‍.

ദേവാലയത്തില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഭിക്ഷ ചോദിച്ച പെണ്‍കുട്ടിയെ ശ്രദ്ധിക്കാതെ പോയ കരീന കപൂറിന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് സംഭവം. പെണ്‍കുട്ടി കരീനയെ പിടിച്ച് ഭിക്ഷ ചോദിക്കുകയായിരുന്നു. എന്നാല്‍ കരീന അത് വക വയ്‍ക്കാതെ പോകുകയായിരുന്നു. ഇത് വൻ വിമര്‍ശനത്തിനാണ് കാരണമാക്കിയത്.

പള്ളിയില്‍ നിന്ന് ഇറങ്ങിയ കരീന കാറിന് അടുത്തേയ്‍ക്ക് പോകുകയായിരുന്നു. മകൻ തൈമൂറും ഒപ്പമുണ്ടായിരുന്നു. അതിനിടയില്‍ ഒരു പെണ്‍കുട്ടി കരീനയെ പിടിച്ച് ഭിക്ഷ ചോദിച്ചു. കരീന അത് ശ്രദ്ധിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ പിടിച്ചുമാറ്റുകയും ചെയ്‍തു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതോടെ ആരാധകര്‍ കരീന കപൂറിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ കരീന പെണ്‍കുട്ടിയെ കണ്ടില്ല മകനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ചിലര്‍ പറയുന്നു.

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍