കരീന കപൂറിന്റെ 'ദ ക്ര്യൂ' തുടങ്ങുന്നു, പ്രധാന വേഷത്തില്‍ ദില്‍ജിത്തും

By Web TeamFirst Published Jan 31, 2023, 10:42 AM IST
Highlights

തബുവും ക്രിതി സനോണും പ്രധാന കഥാപാത്രങ്ങളായി 'ദ ക്ര്യൂവി'ലുണ്ടാകും.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. കരീന കപൂര്‍ നായികയായി പ്രഖ്യാപിച്ച ചിത്രമാണ് 'ദ ക്ര്യൂ'. ചിത്രത്തില്‍ ഭാഗമാകുന്ന മറ്റൊരു താരത്തിന്റെ വിവരവും പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ദില്‍ജിത്ത് ദൊസാൻഞ്ജ് ആണ് പ്രധാനപ്പെട്ട കഥാപാത്രമായി 'ദ ക്ര്യൂ'വില്‍ എത്തുക.

തബുവും ക്രിതി സനോണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം തുടങ്ങും. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങുക. രാജേഷ് കൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘THE CREW’: DILJIT DOSANJH JOINS TABU - KAREENA - KRITI SANON… is the latest addition to the cast of , starring , and … Set against the backdrop of airline industry… Starts March-end 2023. pic.twitter.com/1DUSxVdHLi

— taran adarsh (@taran_adarsh)

ഹൻസാല്‍ മേഹ്തയുടെ സംവിധാനത്തിലുള്ള ചിത്രമാണ് കരീന കപൂറിന്റേതായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത്. കരീന കപൂര്‍ തന്നെയാണ് തന്റെ ചിത്രം നിര്‍മിക്കുകയും ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള ത്രില്ലര്‍ ചിത്രമായ 'മര്‍ഡര്‍ മിസ്റ്ററി'യിലാണ് ഹൻസാല്‍ മേഹ്‍തയുടെ സംവിധനത്തില്‍ കരീന കപൂര്‍ അഭിനയിക്കുന്നത്. ഏക്താ കപൂറും കരീന കപൂറിന്റെ ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. ഒരു ഒടിടി സിനിമയും അടുത്തിടെയായി കരീന കപൂര്‍ പൂര്‍ത്തിയാക്കിയിരുന്നു. 'ദ ഡിവോഷൻ ഓഫ് സസ്‍പെക്റ്റ് എക്സ്' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലായിരിക്കും സ്ട്രീം ചെയ്യുക.

'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രമാണ് കരീന കപൂര്‍ നായികയായി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമിര്‍ ഖാനായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. അദ്വൈത് ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം  നിര്‍വഹിച്ചത്. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. ആമിര്‍ ഖാൻ തന്നെയാണ്  ചിത്രം നിര്‍മിച്ചതും. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Read More: 'എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല, പേടിയുമുണ്ടായിരുന്നു', 'സീറോ'യുടെ പരാജയം ബാധിച്ചിരുന്നുവെന്ന് ഷാരൂഖ്

click me!