
കരീന കപൂറും തബുവും ക്രിതി സാനോണും പ്രധാന വേഷങ്ങളിലെത്തുന്ന പ്രൊജക്റ്റാണ് 'ദ ക്ര്യൂ'. രാജേഷ് കൃഷ്‍ണനാണ് ചിത്രത്തിന്റെ സംവിധാനം. 'ദ ക്യൂ'വെന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കരീന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ദില്‍ജിത്ത് ദൊസാൻഞ്ജ് ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങുക. രാജേഷ് കൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിയാ കപൂര്‍, ഏക്താ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ദ ക്ര്യൂ' നിര്‍മിക്കുന്നത്.
ഹൻസാല്‍ മേഹ്തയുടെ സംവിധാനത്തിലുള്ള ചിത്രമാണ് കരീന കപൂറിന്റേതായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത്. കരീന കപൂര്‍ തന്നെയാണ് തന്റെ ചിത്രം നിര്‍മിക്കുകയും ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള ത്രില്ലര്‍ ചിത്രമായ 'മര്‍ഡര്‍ മിസ്റ്ററി'യിലാണ് ഹൻസാല്‍ മേഹ്‍തയുടെ സംവിധനത്തില്‍ കരീന കപൂര്‍ അഭിനയിക്കുന്നത്. ഏക്താ കപൂറും കരീന കപൂറിന്റെ ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. ഒരു ഒടിടി സിനിമയും അടുത്തിടെയായി കരീന കപൂര്‍ പൂര്‍ത്തിയാക്കിയിരുന്നു. 'ദ ഡിവോഷൻ ഓഫ് സസ്‍പെക്റ്റ് എക്സ്' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലായിരിക്കും സ്ട്രീം ചെയ്യുക.
'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രമാണ് കരീന കപൂര്‍ നായികയായി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമിര്‍ ഖാനായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. അദ്വൈത് ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചതും. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Read More: 'ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്', പ്രതികരണവുമായി നടൻ റിയാസ് ഖാൻ