കരീന പുറത്തായി; പകരം വരുന്നത് നയന്‍താരയോ?: ഇന്ത്യ പ്രതീക്ഷിക്കുന്ന വന്‍ ചിത്രത്തില്‍ വലിയ മാറ്റം

Published : May 04, 2024, 10:47 AM IST
കരീന പുറത്തായി; പകരം വരുന്നത് നയന്‍താരയോ?: ഇന്ത്യ പ്രതീക്ഷിക്കുന്ന വന്‍ ചിത്രത്തില്‍ വലിയ മാറ്റം

Synopsis

അടുത്തിടെയുടെ പിങ്ക് വില്ലയുടെ  റിപ്പോര്‍ട്ടില്‍ ടോക്സിക്ക് സിനിമയിൽ മൂന്ന് മുൻനിര നായികമാർ അണിനിരക്കുമെന്നാണ് പറഞ്ഞിരുന്നു.

മുംബൈ: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് നായകനാകുന്ന ചിത്രം ടോക്സിക്കിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ കാസ്റ്റിംഗ് സംബന്ധിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.

അടുത്തിടെയുടെ പിങ്ക് വില്ലയുടെ  റിപ്പോര്‍ട്ടില്‍ ടോക്സിക്ക് സിനിമയിൽ മൂന്ന് മുൻനിര നായികമാർ അണിനിരക്കുമെന്നാണ് പറഞ്ഞിരുന്നു. കരീന കപൂർ ഖാൻ, കിയാര അദ്വാനി എന്നിവരും മറ്റൊരു പ്രധാന നടിയും ചിത്രത്തില്‍ എത്തുമെന്നാണ് വിവരം വന്നത്.ചിത്രത്തിൽ യാഷിന്‍റെ സഹോദരിയായാണ് കരീന അഭിനയിക്കുകയെന്നായിരുന്നു സൂചനകള്‍ എന്നാല്‍ കരീന ഈ വേഷത്തില്‍ നിന്നും പിന്‍മാറിയെന്നാണ് പുതിയ വിവരം. 

അതേ സമയം പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ടോക്‌സിക് സംവിധായിക ഗീതു മോഹൻദാസ് നയൻതാരയെ ചിത്രത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഗീതു മോഹൻദാസ്, യാഷ് എന്നിവരുമായി ഒന്നിലധികം കൂടിക്കാഴ്ചകൾ നയന്‍താര നടത്തുകയും ചെയ്തുവെന്നാണ് വിവരം. ഗീതു മോഹൻദാസ് എഴുതിയ വേഷത്തില്‍ നയൻതാരയ്ക്ക് മതിപ്പുണ്ടെന്നും അതിനാൽ പ്രതിഫലം അടക്കം എല്ലാം ശരിയായാൽ അവർ ഈ ഓഫർ സ്വീകരിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം തന്നെയാണ് കരീന കപൂർ ഖാൻ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം സിനിമയിൽ നിന്ന് പിന്മാറിയതായും റിപ്പോര്‍ട്ട് വന്നത്. യാഷിന്‍റെ സഹോദരി വേഷത്തിലേക്കാണ് കരീനയെ പരിഗണിച്ചതെങ്കിലും ഷെഡ്യൂളിന് ഡേറ്റ് പ്രശ്നം വന്നതോടെയാണ് കരീന സൗഹൃദപൂര്‍വ്വം പിന്‍മാറിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്തായാലും കരീനയുടെ പകരമാണോ നയന്‍താരയെ പരിഗണിക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ നയന്‍താരയോട് പറഞ്ഞതും സഹോദരി വേഷമെന്ന സൂചനയുണ്ട്. ചിത്രത്തില്‍ നിന്നും കരീന പിന്‍മാറി എന്നത് വ്യക്തമാകുകയാണ്. 

ഇത്തവണ കൊല്‍ക്കത്തയുടെ എല്ലാ മത്സരത്തിനും എത്തുന്നത് എന്തു കൊണ്ട്: വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

വേദനയില്‍ പുളഞ്ഞ് 'സീക്രട്ട് ഏജന്‍റ്': ആശുപത്രിയിലേക്ക് അയച്ച് ബിഗ് ബോസ്, 'തിരിച്ചുവരില്ലെ?'

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ