ബോളിവുഡ് ഞെട്ടി, നായികമാരുടെ ക്രൂ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു

Published : May 10, 2024, 05:09 PM IST
ബോളിവുഡ് ഞെട്ടി, നായികമാരുടെ ക്രൂ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു

Synopsis

ക്രൂ ആഗോളതലത്തില്‍ ആകെ നേടിയത്.

കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ക്രൂ. കൃതി സനോണും തബുവും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്‍ണനാണ്.  കരീനയുടെ ക്രൂ ആഗോളതലത്തില്‍ ആകെ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു.

ക്രൂ ആഗോളതലതലത്തില്‍ ആകെ 150  കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ കരീനയുടെ ക്രൂ നെറ്റ്ഫ്ലിക്സിസിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

കരീന കപൂര്‍ നായികയായി വേഷമിടുന്ന ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളവയില്‍ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ആണ്. സംവിധാനം ഹൻസാല്‍ മേഹ്‍തയാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്.

ക്രീവിനു മുന്നേ കരീന കപൂര്‍ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. കരീന കപൂറിന്റെ ജാനേ ജാൻ സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്. ഛായാഗ്രാഹണം അവിക് മുഖോപാധ്യായയാണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലുള്ള ചിത്രത്തില്‍ വിജയ് വര്‍മ, സൗരഭ് സച്ച്‍ദേവ, ലിൻ ലെയ്ഷ്‍റാം, നൈഷാ ഖന്ന, ഉദിതി സിംഗ് എന്നിവര്‍ യഥാക്രമം നരേൻ വ്യാസ്, കരണ്‍ ആനന്ദ്, എഎസ്ഐ അജിത്, പ്രേമ കാമി, താര ഡിസൂസ, സോണിയ ടാവ്‍ഡെ എന്നിവരും വേഷമിട്ടു.

Read More: അമ്പരപ്പിക്കാൻ രായൻ, ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം