'ആലിയ ഭട്ടുമായുള്ള ബന്ധം?', രണ്‍ബിറിന്റെ സഹോദരി കരിസ്‍മ കപൂറിന്റെ പ്രതികരണത്തിന്റെ വീഡിയോ ചര്‍ച്ചയാകുന്നു

Web Desk   | Asianet News
Published : Aug 07, 2021, 01:32 PM IST
'ആലിയ ഭട്ടുമായുള്ള ബന്ധം?', രണ്‍ബിറിന്റെ സഹോദരി കരിസ്‍മ കപൂറിന്റെ പ്രതികരണത്തിന്റെ വീഡിയോ ചര്‍ച്ചയാകുന്നു

Synopsis

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണ്.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണ് എന്നത് പരസ്യമായ കാര്യമാണ്. ഇരുവരുടെയും വിവാഹത്തെയും കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നു. കൊവിഡ് കാരണമാണ് വിവാഹം വൈകുന്നത് എന്നും പറയുന്നു. ആലിയ ഭട്ടുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്‍ബീര്‍ കപൂറിന്റെ ബന്ധു കൂടിയായ കരിസ്‍മ കപൂറിന്റെ മുഖത്ത് വിരിഞ്ഞ ഭാവങ്ങളുടെ വീഡിയോ ആണ് ഇപോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ഡാൻസ് റിയാലിറ്റി ഷോയിലായിരുന്നു ആലിയ ഭട്ടിന്റെ ബന്ധത്തെ കുറിച്ചുള്ള ചോദ്യം കരിസ്‍മ കപൂര്‍ നേരിട്ടത്. കപൂര്‍ ഫാമിലിയിലെ അഭിനേതാക്കളെ കുറിച്ച് ഒരു കുട്ടി കരിസ്‍മ കപൂറിനോട് ചോദിക്കുകയായിരുന്നു. ഋഷി കപൂര്‍ അടക്കമുള്ളവരുടെ പേര് കരിസ്‍മ പറഞ്ഞു. ആലിയ ഭട്ടിനെയും അതിനോട് ചേര്‍ക്കാമന്ന് സംവിധായകൻ അനുരാഗ് ബസു പറഞ്ഞപ്പോഴുള്ള കരിസ്‍മയുടെ പ്രതികരണമാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ഒരുകാലത്ത് ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടിയാണ് കരിസ്‍മ കപൂര്‍.

മകൻ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിരാകുന്നത് കാണാൻ ഋഷി കപൂര്‍ ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വലിയൊരു തുക മുടക്കിയതാണ്, ആട് 3 ആരെയും നിരാശപ്പെടുത്തില്ല, സപ്പോർട്ട് വേണം: ജയസൂര്യ
ഗോപി സുന്ദറുമായി പിരിഞ്ഞ് എന്തുകൊണ്ട്?, തുറന്നുപറഞ്ഞ് അമൃതാ സുരേഷ്