സിസിഎല്ലില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിന് വിജയത്തുടക്കം, ബംഗാളിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്

Published : Feb 18, 2023, 10:34 PM IST
സിസിഎല്ലില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിന് വിജയത്തുടക്കം, ബംഗാളിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്

Synopsis

അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സിന്റെ ഗോള്‍ഡൻ സ്റ്റാര്‍, ഗണേഷ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

രാജ്യത്തെ വിവിധ ഭാഷാ ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിന് തകര്‍പ്പൻ ജയം. റായ്‍പൂരിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിനാണ് കര്‍ണാടക ബുള്‍ഡോസേഴ്‍സ് പരാജയപ്പെടുത്തിയത്. അര്‍ദ്ധ സെഞ്ച്വറിയുമായി കര്‍ണാടക ബുള്‍ഡോസേഴ്‍സ് ടീമിനെ വിജയത്തിലേക്ക് നയിച്ച നായകൻ പ്രദീപ് ബൊഗാഡിയാണ് മാൻ ഓഫ് ദ മാച്ച്. ഗോള്‍ഡൻ സ്റ്റാര്‍ ഗണേഷ് മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.

പരിഷ്‍കരിച്ച ഫോര്‍മാറ്റിലായിരുന്നു പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരിച്ചിരിക്കുന്നത്. പത്തോവര്‍ വീതമുള്ള രണ്ട് സ്‍പെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗ്‍സുകളായിട്ടാണ് ഇത്തവണത്തെ സിസിഎല്‍.  ടോസ് നേടിയ ബംഗാള്‍ ടൈഗേഴ്‍സ് ടീമിന്റെ നായകൻ ജിഷു ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

നിശ്ചിത 10 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‍ടത്തില്‍ 73 റണ്‍സ് എടുക്കാനെ ബംഗാളിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സ് ആദ്യ ഇന്നിംഗ്‍സിലെ 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 93 റണ്‍സെടുത്തു. 20 റണ്‍സിന്റെ ലീഡ് പിന്തുടര്‍ന്ന് വീണ്ടും ബാറ്റ് ചെയ്‍ത ബംഗാള്‍ രണ്ടാം ഇന്നിംഗ്‍സില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 76 റണ്‍സ് എടുത്തു. 10 ഓവറില്‍ 57 റണ്‍സ് എന്ന ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‍സില്‍ ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സ് എട്ട് വിക്കറ്റുകള്‍ക്ക് വിജയം സ്വന്തമാക്കി.

അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കര്‍ണാടക ബുള്‍ഡോഴ്‍സേഴ്‍സിന്റെ ഗോള്‍ഡൻ സ്റ്റാര്‍, ഗണേഷ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നിരുപ് ഭണ്ഡാരി 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ കൊയ്‍തു. നായകൻ പ്രദീപ് 32 പന്തുകളില്‍ നിന്ന് 51 റണ്‍സാണ് എടുത്തത്. ബംഗാളിന് വേണ്ടി ആദ്യ ഇന്നിംഗ്‍സില്‍ ഉദയ് 26ഉം ബാനര്‍ജി 25ഉം ജീത്തു ഒമ്പതും റണ്‍സ് എടുത്തു.

ഫെബ്രുവരി 26ന് ജയ്‍പൂരില്‍ നടക്കുന്ന വാരാന്ത്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സുമായി കര്‍ണാടക ബുള്‍ഡോസേഴ്‍സ് ഏറ്റുമുട്ടും.

ബൗളിങ്ങും ഗംഭീര ബാറ്റിങ്ങുമായി ഉണ്ണി മുകുന്ദൻ, ഒപ്പം മറ്റ് താരങ്ങളും; കേരള സ്ട്രൈക്കേഴ്സ് പോരാട്ടത്തിന് സജ്ജം

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ