'ഹൃദയംതൊട്ട ഗംഭീര ചിത്രങ്ങള്‍'‍, 'ജയ് ഭീമിനെ'യും 'ജന ഗണ മന'യെയും പ്രശംസിച്ച് എച്ച് ഡി കുമാരസ്വാമി

By Web TeamFirst Published Jul 19, 2022, 3:01 PM IST
Highlights

'ജയ് ഭീമിനെ'യും 'ജന ഗണ മന'യെയും പ്രശംസിച്ച് എച്ച് ഡി കുമാരസ്വാമി.
 


സൂര്യ നായകനായ 'ജയ് ഭീമും' പൃഥ്വിരാജ് നായകനായ 'ജന ഗണ മന'യും പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ത സെ ജ്ഞാനവേലാണ് 'ജയ് ഭീം' സംവിധാനം ചെയ്‍തത്. ഡിജോ ജോസ് ആന്റണിയാണ് 'ജന ഗണ മന' സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ രണ്ട് ചിത്രങ്ങളെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കര്‍ണ്ണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ വായിച്ചും സിനിമ കണ്ടുമാണ് സമയം നീക്കിയത്. അങ്ങനെ കണ്ടതാണ് 'ജയ് ഭീമും' 'ജന ഗണ മന'യും. കണ്ട രണ്ട് ചിത്രങ്ങളും ഹൃദയത്തില്‍ തൊട്ടുവെന്നും എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്‍തു. 'ജന ഗണ മന' ഇന്നത്തെ രാഷ്‍ട്രീയ കാപട്യത്തെ കൃത്യമായി പകര്‍ത്തിയിരിക്കുന്നുവെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്‍തു.

പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ 'ജയ് ഭീം'. 'ജയ് ഭീം' ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. 'ജയ് ഭീമെ'ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. വക്കീല്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ത സെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ അഭിനയിച്ചത്.  'ജയ് ഭീം' ചിത്രത്തില്‍ മലയാള നടി ലിജോ മോള്‍ ജോസായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയത്. ലിജോ മോള്‍ ജോസിന് ചിത്രത്തിലെ അഭിനയത്തിലെ ഏറെ പ്രശംസ ലഭിച്ചിരുന്നു. സീൻ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

'ജയ് ഭീമെ'ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.

ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും 'ജയ് ഭീമി'ല്‍ പ്രധാന കഥാപാത്രമായി എത്തി.  പ്രകാശ് രാജ്, രമേഷ്, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. 'ജയ് ഭീം' ചിത്രത്തിന്റെ  തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

'ജന ഗണ മന' എന്ന ചിത്രം സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്.  സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.  സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.

Read More : മണിരത്‍നത്തിന് കൊവിഡ് പൊസിറ്റീവ്

click me!