
കാന്താരയിലെ ദൈവസങ്കൽപത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരായ എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി. താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്ഐആർ റദ്ധാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വൈകാതെ ചാമുണ്ഡി ഹിൽസ് നേരിട്ട് സന്ദർശിച്ച് മാപ്പപേക്ഷിക്കുമെന്നും രൺവീർ സിംഗ് കോടതിയിയെ അറിയിച്ചിരുന്നു.
ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്.
അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ദർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം. ഈ വർഷത്തെ വമ്പൻ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം അഗയോള കളക്ഷനായി 1500 കോടിക്ക് മുകളിലാണ് നേടിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ