ആരാണ് ജപ്പാൻ?, രസിപ്പിച്ച് കാര്‍ത്തി, ടീസര്‍ പുറത്ത്

Published : May 25, 2023, 12:09 PM IST
ആരാണ് ജപ്പാൻ?, രസിപ്പിച്ച് കാര്‍ത്തി, ടീസര്‍ പുറത്ത്

Synopsis

'ജപ്പാൻ' എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാജു മുരുഗനാണ്.

തമിഴകത്ത് വിജയ തുടര്‍ച്ചയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് കാര്‍ത്തി. 'പൊന്നിയിൻ സെല്‍വനി'ല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളും കാര്‍ത്തിയായിരുന്നു. കാര്‍ത്തി നായകനാകുന്ന ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാര്‍ത്തി നായകനാകുന്ന ചിത്രം 'ജപ്പാന്റെ' ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'ജപ്പാൻ' എന്ന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. ആരാണ് 'ജപ്പാനെ'ന്ന ചോദ്യം തലക്കെട്ടായിട്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ രസകരമായ കഥാപാത്രമായിരിക്കും കാര്‍ത്തിക്കെന്ന് ടീസറില്‍ നിന്ന് വ്യക്തമാക്കുന്നു. കോമഡിക്കും പ്രധാന്യമുള്ള ചിത്രമായ 'ജപ്പാന്റെ' സംവിധാനം രാജു മുരുഗനാണ്.

എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ് 'ജപ്പാൻ' നിര്‍മിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തിലെ നായിക. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്നു.

കാര്‍ത്തി സോളോ നായകനായി ഒടുവിലെത്തിയ ചിത്രം 'സര്‍ദാര്‍' ആയിരുന്നു. പി എസ് മിത്രനാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സംവിധാനം ചെയ്‍തത്. ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിച്ച 'സര്‍ദാറി'ന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ പി എസ് മിത്രൻ തന്നെയാണ്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആയിരുന്നു റൂബന്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാണം. കാർത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

Read More: അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ' ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിച്ചു

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ